
പാലക്കാട് ∙ സൗത്ത് കൊറിയയിൽ നടന്ന ഏഷ്യൻ റോളർ സ്കേറ്റിങ് ചാംപ്യൻഷിപ്പിൽ പാലക്കാട്ടുകാരനായ പ്ലസ് വൺ വിദ്യാർഥിക്ക് വെങ്കലത്തിളക്കം. 500 മീറ്റർ ഇൻ ലൈൻ മത്സരത്തിലാണ് കുഴൽമന്ദം കുട്ടൻകണ്ടത്ത് കളം വീട്ടിൽ വി.അനിരുദ്ധൻ വെങ്കല മെഡൽ നേടിയത്.
ഏഷ്യൻ ചാംപ്യൻഷിപ്പിൽ റോളർ സ്കേറ്റിങ് 500 മീറ്റർ ഇൻ ലൈൻ മത്സര വിഭാഗത്തിൽ വെങ്കല മെഡൽ നേടുന്ന ആദ്യ മലയാളി താരമെന്ന റെക്കോർഡും അനിരുദ്ധൻ കരസ്ഥമാക്കി.
മൈസൂരുവിൽ നടന്ന ദേശീയ റോളർ സ്കേറ്റിങ് ചാംപ്യൻഷിപ്പിൽ ഇൻ ലൈൻ സ്പീഡ് വിഭാഗത്തിൽ കേരളത്തിലെ ആദ്യം സ്വർണ നേട്ടത്തിന്റെ മികവാർന്ന തിളക്കത്തോടെയാണ് അനിരുദ്ധൻ സൗത്ത് കൊറിയയിലേക്ക് പറന്നത്. കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത 9 ദേശീയ മത്സരങ്ങളിലും അനിരുദ്ധൻ സ്വർണം നേടിയിരുന്നു.
അഞ്ചു വയസ്സു മുതൽ പരിശീലനം ആരംഭിച്ച അനിരുദ്ധൻ 11 വർഷമായി അതു മുടങ്ങാതെ തുടരുന്നുണ്ട്.
കണ്ണാടി തരുവക്കുറുശിയിൽ ഒരു ഏക്കർ സ്ഥലത്തു ലക്ഷങ്ങൾ ചെലവിട്ട് അനിരുദ്ധന്റെ മാതാപിതാക്കളും ഒരുകൂട്ടം കായിക പ്രേമികളും നിർമിച്ച യശ്വന്ത്സ് അക്കാദമിയിലാണ് അനിരുദ്ധൻ ഉൾപ്പെടെയുള്ള താരങ്ങൾ പരിശീലിക്കുന്നത്. കണ്ണാടി ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ കൊമേഴ്സ് വിദ്യാർഥിയായ അനിരുദ്ധൻ സെപ്റ്റംബറിൽ ചൈനയിൽ നടക്കുന്ന ലോക ചാംപ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കുതിക്കാനുള്ള ഒരുക്കത്തിലാണ്. ജില്ലാ കോടതിയിലെ അഭിഭാഷകരായ എസ്.വിനോദും എം.ദീപയും ആണ് മാതാപിതാക്കൾ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]