
തച്ചമ്പാറ (പാലക്കാട്) ∙ മരം മുറിക്കുന്നതിനിടെ കയർ കുരുങ്ങി ഒരുമണിക്കൂറോളം മരത്തിനു മുകളിൽ കുടുങ്ങിയ തൊഴിലാളി മരിച്ചു. കരിമ്പ ഇടക്കുറുശി നെല്ലിക്കുന്ന് ബെന്നി പോളാണു (പാല രാജു– 59 ) മരിച്ചത്. മരത്തിൽ കയറുമ്പോൾ സുരക്ഷയ്ക്കായി കെട്ടിയ കയർ കുടുങ്ങി മരത്തിനു മുകളിൽ തളർന്നു കിടന്ന ബെന്നിയെ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണു താഴെയിറക്കിയത്.
തുടർന്നു തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിലും പാലക്കാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.മുതുകുറിശ്ശി തെക്കുംപുറം കനാലിന്റെ വശത്തെ മരം മുറിക്കുന്നതിനിടെ ഇന്നലെ രാവിലെ പതിനൊന്നിനായിരുന്നു സംഭവം.
കാഞ്ഞിരപ്പുഴ കനാലിന്റെ വശത്തെ മരങ്ങൾ മുറിക്കാൻ കരാർ എടുത്ത സംഘത്തിലെ തൊഴിലാളിയായിരുന്നു.
മരത്തിലെ വലിയ കൊമ്പു പകുതി മുറിച്ചതോടെയാണ് അപകടമുണ്ടായത്. ദേഹത്തു കുരുങ്ങിയ കയർ മുറിച്ചുമാറ്റിയെങ്കിലും കൈകാലുകൾ തളർന്നതോടെ മരത്തിൽനിന്ന് ഇറങ്ങാനായില്ല.
അഗ്നിരക്ഷാ സേനയുടെയും നാട്ടുകാരുടെയും ഒപ്പം ജോലി ചെയ്തിരുന്നവരുടെയും സഹായത്തോടെ മരത്തിൽ കയറി വലയിൽ കിടത്തിയാണു താഴെയിറക്കിയത്. ഭാര്യ: പാർവതി.
മക്കൾ: റിജോ, റോഷ്ണി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]