
എടത്തനാട്ടുകര∙ സംസ്ഥാന തലത്തിൽ ചർച്ചയായ രണ്ടു വിഷയങ്ങൾ ഷംസുദ്ദീന്റെ മനസ്സിനും സന്തോഷം നൽകുന്നതായി. വട്ടമണ്ണപ്പുറം സ്വദേശി പോത്തുകാടൻ ഷംസുദ്ദീൻ 2022ലും, കഴിഞ്ഞ വർഷവും മനോരമയിൽ പ്രതികരണങ്ങൾ എന്ന രൂപത്തിൽ രണ്ടു വിഷയങ്ങളും അവതരിപ്പിച്ചിരുന്നു.
സാമൂഹിക വിഷയങ്ങളിൽ തന്റെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നതിന്റെ ഭാഗമായി സ്കൂളുകളുടെ അവധിക്കാലം ജൂൺ, ജൂലൈ മാസങ്ങളില്‍ ആക്കിക്കൂടെ എന്ന് 2022 ഓഗസ്റ്റ് 24ൽ തന്നെ സൂചിപ്പിച്ചിരുന്നു. പ്ലാസ്റ്റിക് ബോട്ടിൽ മാലിന്യം കുറയ്ക്കുന്നതിനെ കുറിച്ച് ‘പറയാനുണ്ട്’ എന്ന കോളത്തിൽ 2024 സെപ്റ്റംബർ 18ന് നടത്തിയ അഭിപ്രായവും ചർച്ചയായി.
പ്ലാസ്റ്റിക് ബോട്ടിലിലൂടെ വിൽപന നടത്തുന്ന മദ്യത്തിന് ബോട്ടിലിന്റെ വലുപ്പത്തിനനുസരിച്ചു അധിക പണം ഈടാക്കണം.
ബോട്ടിൽ തിരിച്ചു നൽകുമ്പോൾ അധികം വാങ്ങിയ തുക തിരികെനൽകുന്ന രീതി സ്വീകരിക്കാം എന്നും ഇദ്ദേഹം കത്തിലൂടെ അവതരിപ്പിച്ചിരുന്നു. ഇതേ രൂപത്തിലാണ് മന്ത്രി നടത്തിയ ചർച്ചയും അവതരിപ്പിച്ചത്.
ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പിൽ പാലക്കാട് ജോലി ചെയ്യുന്ന ഇദ്ദേഹം പോത്തുകാടൻ സൈതാലി ആമിന ദമ്പതികളുടെ മകനാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]