
ഗതാഗത നിയന്ത്രണം:
കുമരനല്ലൂർ ∙ കപ്പൂർ പഞ്ചായത്തിലെ പറക്കുളം ആനക്കര റോഡിന്റെ ജോലികൾ തിങ്കളാഴ്ച ആരംഭിക്കുന്നതിനാൽ ഇതു വഴിയുള്ള ഗതാഗതം 10 ദിവസത്തേക്കു താൽക്കാലികമായി തടസ്സപ്പെടുമെന്നു പഞ്ചായത്ത് അധികൃതർ അറിയിച്ചു. പറക്കുളം ഭാഗത്തു നിന്ന് ആനക്കര ഭാഗത്തേക്കു വരുന്ന വാഹനങ്ങൾ എംആർഎസ് പെരിങ്കണ്ണൂർ കല്ലടത്തൂർ വഴിയും ആനക്കര ഭാഗത്തു നിന്നു പറക്കളം ഭാഗത്തേക്കു വരുന്ന വാഹനങ്ങൾ ചേക്കോട് ബാലവാടി മില്ല് റോഡ് വഴി തിരിഞ്ഞു പോകണം.
അസിസ്റ്റന്റ് പ്രഫസർ ഒഴിവ്
കുമരനല്ലൂർ ∙ കേരള സർക്കാർ സ്ഥാപനമായ ഐഎച്ച്ആർഡിയുടെ എടപ്പാൾ നെല്ലിശ്ശേരിയിൽ പ്രവർത്തിക്കുന്ന കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ അസി.
പ്രഫസറുടെ (കണക്ക്) താൽക്കാലിക ഒഴിവുണ്ട്. യോഗ്യത: ബിരുദാനന്തര ബിരുദവും നെറ്റ്/പിഎച്ച്ഡിയും.
സർട്ടിഫിക്കറ്റുകളും ഒരു സെറ്റ് കോപ്പിയും കരുതണം. കൂടിക്കാഴ്ച ഇന്നു 10നു കോളജിൽ നടക്കും.
8547006802, 0494 2689655.
സീറ്റ് ഒഴിവ്
തൃത്താല ∙ സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജിൽ എംഎസ്സി മാത്തമാറ്റിക്സ് വിത്ത് ഡേറ്റ സയൻസിൽ ഇടിബി, ഇഡബ്ല്യുഎസ്, ഒബിഎച്ച്, എസ്സി – എസ്ടി കാറ്റഗറികളിലായി സീറ്റ് ഒഴിവുണ്ട്. താൽപര്യമുള്ള വിദ്യാർഥികൾ 4നു നാലു മണിക്കു മുൻപായി കോളജ് ഓഫിസിൽ അപേക്ഷ സമർപ്പിക്കണം.
വ്യവസായങ്ങൾക്ക് ഭൂമി അനുവദിക്കും
പട്ടാമ്പി ∙ താലൂക്കിലെ കപ്പൂർ ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് പ്ലോട്ടിൽ വ്യവസായ ആവശ്യങ്ങൾക്കായി ഒഴിവുള്ള ഭൂമി അനുവദിക്കാൻ സംരംഭകർക്ക് അപേക്ഷിക്കാം.
സർവേ നമ്പർ 34/3 (120.7 സെന്റ്), 63/1സി (30 സെന്റ്), 63/1സി (15.64 സെന്റ്) എന്നീ വ്യവസായ പ്ലോട്ടുകൾക്കാണ് അപേക്ഷിക്കേണ്ടത്. താൽപര്യമുള്ള സംരംഭകർ ഓഗസ്റ്റ് 23 വൈകിട്ട് അഞ്ചിനു മുൻപായി അപേക്ഷിക്കണമെന്നു ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ അറിയിച്ചു. ഫോൺ: 0491 2505385, 2505408.
വാച്ച്മാൻ കം വർക്കർ കൂടിക്കാഴ്ച നാളെ
കാഞ്ഞിരപ്പുഴ ∙ ഇയ്യമ്പലം വാതക ശ്മശാനത്തിൽ വാച്ച്മാൻ കം വർക്കർ തസ്തികയിൽ താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച നാളെ രാവിലെ 11നു പഞ്ചായത്ത് ഓഫിസിൽ നടക്കും.
കൂടുതൽ വിവരം പഞ്ചായത്ത് ഓഫിസിൽ ലഭിക്കും.
അധ്യാപക ഒഴിവ്
എടത്തനാട്ടുകര∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഫിസിക്സ് (സീനിയർ) താൽക്കാലിക അധ്യാപക ഒഴിവിലേക്കു നിയമനത്തിനുള്ള കൂടിക്കാഴ്ച ഇന്നു രാവിലെ 10നു സ്കൂൾ ഓഫിസിൽ നടക്കും. പാലക്കാട് ∙ ഗവ.
വിക്ടോറിയ കോളജിൽ തമിഴ് വകുപ്പിൽ ഗെസ്റ്റ് അധ്യാപക ഒഴിവുണ്ട്. കോളജ് വിദ്യാഭ്യാസ വകുപ്പ് ഉപ ഡയറക്ടറുടെ ഓഫിസിൽ പേര് റജിസ്റ്റർ ചെയ്ത യുജിസി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
അവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദത്തിൽ 55% മാർക്കുള്ളവരെ പരിഗണിക്കും. കൂടിക്കാഴ്ച 5നു രാവിലെ 10.30ന്.
ഫോൺ: 0491 2576773.
അക്രഡിറ്റഡ് എൻജീനിയർ: താൽക്കാലിക ഒഴിവ്
കുഴൽമന്ദം∙ തേങ്കുറിശ്ശി പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അക്രഡിറ്റഡ് എൻജീനിയർ തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. സിവിൽ/ അഗ്രികൾച്ചർ എൻജിനീയറിങ്/ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും, ബയോ ഡേറ്റയുമായി ഏഴിന് 11ന് പഞ്ചായത്ത് ഓഫിസിൽ നേരിട്ട് ഹാജരാകണമെന്ന് പഞ്ചായത്ത് സെക്രട്ടറി കെ.കിഷോർ അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]