
അറുതി വേണം ഈ വിപത്തിന്; തെരുവുനായശല്യം: കുത്തിവയ്പ് നടത്താൻ ഒരുക്കം
ഷൊർണൂർ ∙ നഗരത്തിലെ തെരുവുനായ ശല്യത്തിന് പരിഹാരം കാണുന്നതിനായി നഗരപരിധിയിലെ തെരുവുനായ്ക്കളുടെ എണ്ണമെടുത്ത് കുത്തിവയ്പ് നടത്താൻ ഒരുങ്ങി നഗരസഭ. ഇന്നലെ നടന്ന കൗൺസിൽ യോഗത്തിൽ കോൺഗ്രസ് കൗൺസിലറായ ടി.കെ.ബഷീറാണു തെരുവുനായ ശല്യത്തിന് എത്രയും വേഗം പരിഹാരം കാണണമെന്ന് ആവശ്യം ഉന്നയിച്ചത്.
പിന്നാലെ ബിജെപി കൗൺസിലർ പ്രസാദും വിഷയം കൗൺസിലിൽ ഉന്നയിച്ചു. നഗരത്തിൽ തെരുവുനായ്ക്കളുടെ എണ്ണം പൂർണമായി തയാറാക്കുകയാണ് ആദ്യഘട്ടം. അതിനുശേഷം വെറ്ററിനറി ഡോക്ടർമാരുടെ സഹായത്തോടെ പേവിഷബാധ കുത്തിവയ്പു നടത്തും.
ഒപ്പം തന്നെ നഗരത്തിൽ എബിസി പദ്ധതി കാര്യക്ഷമമായി നടപ്പാക്കാനാണ് നഗരസഭയുടെ തീരുമാനം. വാർഡുകളിൽ നായ്ക്കൾ കൂടുതലുള്ള ഭാഗങ്ങൾ കണ്ടെത്തി എബിസി വിഭാഗത്തിലെ ജോലിക്കാരെ അറിയിക്കും. ഷൊർണൂർ നഗരസഭ ബസ് സ്റ്റാൻഡിലും, റെയിൽവേ സ്റ്റേഷനു മുന്നിലും, നഗരസഭ മാർക്കറ്റ് കെട്ടിടത്തിനു മുന്നിലും വഴി യാത്രക്കാർക്കു നടക്കാൻ കഴിയാത്ത രീതിയിൽ തെരുവുനായ്ക്കൾ വിലസുന്നു എന്നാണ് യാത്രക്കാരുടെ പരാതി.
കഴിഞ്ഞ ദിവസം ഇറച്ചി കഷണം കടിച്ച് നഗരത്തിലൂടെ പോകുന്ന നായയുടെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർക്ക് നേരെ പാഞ്ഞടുത്ത് തെരുവുനായ്ക്കൾ
ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ എത്തുന്ന യാത്രക്കാർ സൂക്ഷിച്ചാൽ തെരുവുനായ്ക്കളുടെ കടിയേൽക്കാതെ രക്ഷപ്പെടാം. പ്രധാന കവാടത്തിനു മുന്നിലും, പ്ലാറ്റ്ഫോമിലും, നടപ്പാതയിലുമെല്ലാം തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്.
യാത്രക്കാർക്കുനേരെ പാഞ്ഞടുക്കുന്നതും പതിവാണ്. രാത്രി ട്രെയിൻ കിട്ടാനുള്ള യാത്രക്കാരുടെ ഓട്ടത്തിൽ നായ്ക്കളെ ചവിട്ടാനും യാത്രക്കാർക്ക് കടിയേൽക്കാനും സാധ്യത ഏറെയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]