കൂറ്റനാട് ∙ മുണ്ടകൻ കൊയ്ത്തു കഴിഞ്ഞ പാടശേഖരങ്ങളിൽ തീറ്റ തേടിയെത്തിയ താറാവിൻകൂട്ടങ്ങൾ ഗ്രാമത്തിന് അപൂർവകാഴ്ചയായി. വേനൽച്ചൂട് കടുത്തതോടെ ആശ്വാസം തേടി പതിനായിരത്തോളം താറാവുകളാണ് ചാലിശ്ശേരി കല്ലുപുറം പാടശേഖരങ്ങളിലെത്തിയത് .
കൊയ്ത്ത് കഴിഞ്ഞ അടിമന പാടത്തും തോടിന്റെ തീരങ്ങളിലുമാണ് താറാവുകളുടെ യാത്ര. വെള്ളയും തവിട്ടും നിറങ്ങളിൽ ഏകദേശം 67 ദിവസം പ്രായമുള്ള താറാവുകൾ കൂട്ടത്തോടെയാണ് കവുക്കോട് പാലം തോട്ടിൽ തീറ്റതേടിയെത്തിയത്.
കിലോമീറ്ററുകളോളം നീളുന്ന കൂട്ടയാത്രയും, ഒരേ താളത്തിൽ നീന്തി കളിക്കുന്നതും വഴിയാത്രക്കാർക്ക് കാഴ്ചവിരുന്നാണ്.
പാലക്കാട് കണ്ണാടി പന്നിക്കോട് സ്വദേശിയായ സുദേവൻ കഴിഞ്ഞ 25 വർഷമായി താറാവുകളുമായി ഈ പ്രദേശത്തെത്തുന്നത് പതിവാണ്. തിരുവല്ല സ്വദേശി ജോണിയുടേതാണ് താറാവുകൾ.
കൊയ്ത്തിന് ശേഷം വയലുകളിൽ ലഭിക്കുന്ന ജീവികളും നെല്ലുമാണ് ഇവയുടെ പ്രധാന ഭക്ഷണം. കാലാവസ്ഥാ വ്യതിയാനങ്ങൾ ശക്തമാകുന്ന സാഹചര്യത്തിലും തോടുകളും ജലസ്രോതസ്സുകളും ജീവജാലങ്ങൾക്ക് അഭയകേന്ദ്രങ്ങളായി തുടരുകയാണ്.
ഇനിയുള്ള നാളുകളിൽ വേനൽ കഴിയുന്നതുവരെ പ്രദേശത്ത് തമിഴ്നാട്ടിൽ നിന്നും ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുമായെത്തുന്ന താറാവിൻപറ്റങ്ങൾ സ്ഥിരം കാഴ്ചയാകും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

