
യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ; ക്രൂരമായ പീഡനത്തിൽ ഗുരുതര പരുക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മലപ്പുറം ∙ കൊണ്ടോട്ടി ഒളവട്ടൂർ സ്വദേശിനി റജില (30) ഭർതൃവീട്ടിൽ ജീവനൊടുക്കിയ സംഭവത്തിൽ, ഭർത്താവ് മലപ്പുറം മേൽമുറി അധികാരത്തൊടി അരീപ്പുറവൻ പാറക്കൽ അൻവറിനെ (38) മലപ്പുറം ഇൻസ്പെക്ടർ പി.വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. പെരുന്നാൾ വസ്ത്രം എടുത്തതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതർക്കത്തെ തുടർന്നാണു കഴിഞ്ഞ 29നു പുലർച്ചെ അൻവറിന്റെ മേൽമുറി അധികാരത്തൊടിയിലുള്ള വീട്ടിൽ റജില ജീവനൊടുക്കിയത്.
അൻവർ റജിലയെ ക്രൂരമായി മർദിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ആന്തരാവയവങ്ങൾക്കു ഗുരുതര പരുക്കേറ്റതായി പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായതോടെയാണ് അൻവറിനെ അറസ്റ്റ് ചെയ്തത്. ഡോക്ടർമാരുടെ പ്രാഥമിക മൊഴി പൊലീസ് രേഖപ്പെടുത്തി. നടപടികൾക്കു ശേഷം കോടതിയിൽ ഹാജരാക്കുമെന്നു പൊലീസ് അറിയിച്ചു.