
ഈദ് മുബാറക്: വലിയ സന്തോഷത്തിന്റെ ചെറിയ പെരുന്നാൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മലപ്പുറം ∙ വ്രതവിശുദ്ധിയുടെ നിറവിൽ ഇന്ന് ഈദുൽ ഫിത്ർ. റമസാൻ 29 പൂർത്തിയായ ഇന്നലെ പൊന്നാനിയിൽ മാസപ്പിറവി കണ്ടതോടെയാണ് ഇന്നു ചെറിയ പെരുന്നാളായിരിക്കുമെന്നു ഖാസിമാർ അറിയിച്ചത്. പാണക്കാട് സാദിഖലി തങ്ങളും സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരിയും പൊന്നാനി മഖ്ദൂം എം.പി.മുത്തുക്കോയ തങ്ങളും ഉൾപ്പെടെയുള്ള ഖാസിമാർ മാസപ്പിറവി കണ്ടതായി സ്ഥിരീകരിച്ചു.ഇതോടെ, പെരുന്നാളിന്റെ വരവറിയിച്ചു പള്ളികളിൽ തക്ബീർ മുഴങ്ങി. ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്നലെയായിരുന്നു പെരുന്നാൾ.
ഇന്നലെ രാവിലെ മുതൽ നാട്ടിലെങ്ങും പെരുന്നാൾ വിപണി സജീവമായിരുന്നു. വസ്ത്രക്കടകളിലും മാട്ടിറച്ചിക്കടകളിലും കോഴിക്കടകളിലും വലിയ തിരക്ക് അനുഭവപ്പെട്ടു. സലൂണുകളിൽ കഴിഞ്ഞ ദിവസം മുതൽ തിരക്ക് തുടങ്ങിയിരുന്നു. മാസപ്പിറവി കണ്ടതായി അറിയിപ്പു വന്നതോടെ എല്ലായിടത്തും തിരക്കു കൂടി.പള്ളികളിലും ഈദ് ഗാഹുകളിലും ഇന്നു രാവിലെ പെരുന്നാൾ നമസ്കാരം നടക്കും. പെരുന്നാൾ ആഘോഷത്തിനൊപ്പം ലഹരിക്കെതിരായ സന്ദേശംകൂടി നൽകാൻ പല മഹല്ല് കമ്മിറ്റികളും തീരുമാനിച്ചിട്ടുണ്ട്. കടുത്ത ചൂടു കാലത്തായിരുന്നു ഇത്തവണത്തെ റമസാൻ മാസം. ആദ്യ പകുതി പിന്നിട്ടതോടെ ലഭിച്ച വേനൽമഴ ചൂടിന് അൽപം ആശ്വാസമായി.