
കുഞ്ഞു ആരാധ്യയ്ക്കറിയാം ലോകവിവരങ്ങൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നിലമ്പൂർ ∙ പിഎസ്സി പരീക്ഷയ്ക്കു തയാറെടുക്കുന്ന അമ്മ ഉരുവിട്ടു പഠിക്കുന്നതൊക്കെ കുഞ്ഞ് ആരാധ്യയും മനഃപാഠമാക്കുന്നുണ്ടായിരുന്നു. ഇപ്പോൾ ലോകപ്രശസ്തരുടെ ചിത്രങ്ങൾ കാണിച്ചാൽ 2 വർഷം 11 മാസം പ്രായമുള്ള ആരാധ്യയ്ക്കു തിരിച്ചറിഞ്ഞു പേരു പറയാൻ നിമിഷങ്ങൾ മതി. മൃഗങ്ങൾ, പക്ഷികൾ, പ്രാണികൾ, ജലജീവികൾ, നിറങ്ങൾ, ഗ്രഹങ്ങൾ, കേരള കലകൾ, ശരീരഭാഗങ്ങൾ, വാഹനങ്ങൾ, സംഗീതോപകരണങ്ങൾ തുടങ്ങിയ ചിത്രങ്ങൾ കാണിച്ചാൽ ഓരോന്നിന്റെയും പേരു പറയും. ഇംഗ്ലിഷ്, മലയാളം അക്ഷരങ്ങൾ, 10 വരെ അക്കങ്ങൾ എന്നിവ വായിക്കും. പിതാവ് ഇളങ്കൂർ മേലേപുരക്കൽ സിൻജിത് മോഹൻ ഇന്റീരിയർ ഡിസൈനിങ് സൈറ്റ് സൂപ്പർവൈസറാണ്. കരുളായി സ്വദേശിനി വി.ആർ.കീർത്തനയാണ് മാതാവ്.