
കനത്ത മഴ: കരിപ്പൂർ റൺവേ സുരക്ഷാ മേഖല ദീർഘിപ്പിക്കുന്ന ജോലി നിർത്തിവച്ചു
കരിപ്പൂർ ∙ വിമാനത്താവളത്തിലെ റൺവേയുടെ രണ്ടറ്റങ്ങളിലെയും സുരക്ഷാ മേഖലയായ റെസ (റൺവേ എൻഡ് സേഫ്റ്റി ഏരിയ) ദീർഘിപ്പിക്കുന്ന ജോലി ശക്തമായ മഴയെത്തുടർന്നു താൽക്കാലികമായി നിർത്തിവച്ചു. മണ്ണ് ഖനനത്തിനും മറ്റും നിരോധനമുള്ളതിനാലാണു പണി നിർത്തിയത്. നിലവിൽ ഇരുഭാഗങ്ങളിലും 90 മീറ്റർ വീതമാണു റെസ.
2020 ഓഗസ്റ്റിലുണ്ടായ വിമാനാപകടത്തിനു ശേഷം വലിയ വിമാനങ്ങൾക്ക് കരിപ്പൂരിൽ അനുമതി നൽകിയിട്ടില്ല.
വലിയ വിമാന സർവീസ് പുനരാരംഭിക്കാൻ 240 മീറ്റർ വീതം റെസ വേണമെന്നാണു നിർദേശം. അതിന് ഇരുഭാഗങ്ങളിലും സ്ഥലം ഏറ്റെടുത്ത് 150 മീറ്റർ വീതം ദീർഘിപ്പിക്കുന്ന ജോലിയാണ് നടക്കുന്നത്. തുടക്കത്തിൽ മണ്ണ് ലഭിക്കാതെയും അനുമതി ലഭിക്കാനുള്ള സാങ്കേതിക കുരുക്കുകളിൽ കുടുങ്ങിയും മണ്ണിട്ട് ഉയർത്തുന്ന ജോലി തുടങ്ങാൻ വൈകിയിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]