
വളാഞ്ചേരി മേഖലയിൽ മഴ: ചിലയിടങ്ങളിൽ നാശനഷ്ടം
വളാഞ്ചേരി∙ മേഖലയിൽ കഴിഞ്ഞ ദിവസം ഭേദപ്പെട്ട മഴ ലഭിച്ചു.
ചൊവ്വ പുലർച്ചെയാണു കാറ്റിന് അകമ്പടിയായി മഴയുമെത്തിയത്. തിങ്കൾ രാത്രിയിലും ചിലയിങ്ങളിൽ മഴ പെയ്തു.
ഇടിയും മിന്നലുമുണ്ടായി. എടയൂർ, ആതവനാട്, കുറ്റിപ്പുറം, ഇരിമ്പിളിയം മേഖലകളിലും മഴ തകർത്തു പെയ്തു. മങ്കേരി ഭാഗത്തു കൊയ്ത്തുപാടങ്ങളിൽ മഴയുടെ വരവു ദുരിതമുണ്ടാക്കി.
ചിലയിടങ്ങളിൽ വീശിയടിച്ച കാറ്റ് വില്ലനായി. തെങ്ങുകൾ മുറിഞ്ഞുവീണും മരങ്ങൾ കടപുഴകിയും നാശം നേരിട്ടു.
പലയിടങ്ങളിലും വൈദ്യുതി വിതരണം നിലച്ചു. വട്ടപ്പാറ മേൽഭാഗത്തു നിർമാണത്തിലുള്ള ആറുവരിപ്പാതയുടെ ഓരത്തുനിന്നുള്ള മണ്ണ് മഴവെള്ളത്തോടൊപ്പം റോഡിലേക്ക് ഒലിച്ചെത്തിയതു യാത്രാദുരിതമുണ്ടാക്കി. നമസ്കാരപ്പള്ളിക്കു പിറകിൽ, കുന്നിടിക്കുന്ന ഭാഗത്തുനിന്നുള്ള ചെളിയാണു താഴെ റോഡിലേക്കു പരന്ന് ഒഴുകിയത്. വയഡക്റ്റ് പാലത്തിനടിയിൽ വെള്ളക്കെട്ട് നിറഞ്ഞു.
ദേശീയപാത നിർമാണ കമ്പനിയുടെ വാഹനങ്ങൾ എത്തി മണ്ണും ചെളിയും നീക്കി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]