
മലപ്പുറം ജില്ലയിൽ ഇന്ന് (30-03-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആർടിഒ ഓഫിസ് പ്രവർത്തിക്കും; നിലമ്പൂർ സബ് ആർടിഒ ഓഫിസ് നാളെ പ്രവർത്തിക്കും.
അങ്കണവാടി വർക്കർ
∙ നിലമ്പൂർ ആശുപത്രിക്കുന്ന് സെന്റർ നമ്പർ 76 അങ്കണവാടി കം ക്രഷിൽ വർക്കറുടെ ഒഴിവുണ്ട്.
ഐസിഡിഎസ് ഓഫിസിൽ 8നു മുൻപ് അപേക്ഷിക്കണം. 04931 221516
ലീഗൽ കൗൺസലർ
∙ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ സർവീസ് പ്രൊവൈഡിങ് സെന്ററിൽ പാർട്ടൈം ലീഗൽ കൗൺസലറുടെ ഒഴിവ്. അഭിമുഖം നിലമ്പൂർ കോടതിപ്പടി ഓഫിസിൽ 7ന് 2.30 ന്. 04931 222558.
ഓഫിസ് അറ്റൻഡന്റ്
∙ കാവനൂർ വടശ്ശേരി ഗവ.ഹൈസ്കൂളിൽ ഓഫിസ് അറ്റൻഡന്റ് നിയമനത്തിന് അഭിമുഖം 3ന് 10.30ന്
നികുതി കൗണ്ടർ
∙ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി ഈ മാസം 31ന് അവസാനിക്കുന്നതിനാൽ തിങ്കളാഴ്ച തിരൂരങ്ങാടി സബ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസിൽ നികുതി കൗണ്ടർ പ്രവർത്തിക്കുന്നതാണെന്ന് ജോ ആർടിഒ അറിയിച്ചു.
വാഹന അദാലത്ത്
∙ തിരൂരങ്ങാടി മോട്ടർ വാഹന വകുപ്പ് ട്രാൻസ്പോർട്ട് ഓഫിസിൽ ഫയൽ അദാലത്ത്, ഇ ചലാൻ അദാലത്ത് എന്നിവ നടത്തും. വാഹനങ്ങളുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്ക് ചുമത്തിയിട്ടുള്ള ചലാനുകളും മറ്റു ഫയലുകളും തീർപ്പാക്കുന്നതിനായി ഏപ്രിൽ 9ന് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ അദാലത്ത് നടക്കും.
അണ്ടർ 11 ഓപ്പൺ ആൻഡ് ഗേൾസ് സിലക്ഷൻ ചെസ് ചാംപ്യൻഷിപ് ഏപ്രിൽ 6ന്
മലപ്പുറം ∙ സംസ്ഥാന സ്പോർട്സ് കൗൺസിൽ രൂപീകരിച്ച സ്റ്റേറ്റ് ചെസ് ടെക്നിക്കൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാ അണ്ടർ 11 ഓപ്പൺ ആൻഡ് ഗേൾസ് സിലക്ഷൻ ചെസ് ചാംപ്യൻഷിപ് ഏപ്രിൽ 6ന് രാവിലെ 9 മുതൽ മഞ്ചേരി പബ്ലിക് ലൈബ്രറി ഹാളിൽ നടക്കും. 2014 ജനുവരി ഒന്നിനോ ശേഷമോ ജനിച്ചവർക്ക് പങ്കെടുക്കാം.ഇരുവിഭാഗങ്ങളിലുമായി ആദ്യ 2 സ്ഥാനം നേടുന്നവർ സംസ്ഥാന അണ്ടർ 11 ചെസ് ചാംപ്യൻഷിപ്പിലേക്ക് യോഗ്യത നേടും. ഏപ്രിൽ 4ന് വൈകിട്ട് 8ന് മുൻപായി റജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക്: 9744882449, 9074177227.
ബാലസംഘത്തിന്റെ തുമ്പി കലാ ജാഥയിൽ ചേരാൻ അവസരം
മലപ്പുറം∙ ബാലസംഘം ജില്ലയിൽ സംഘടിപ്പിക്കുന്ന വേനൽ തുമ്പി കലാ ജാഥയിൽ ചേരാൻ 10 വയസ്സിനും 17 വയസ്സിനും ഇടയിലുള്ള കുട്ടികൾക്ക് അവസരം. ജില്ലയിൽ 20 ടീമായി 500 ഓളം കേന്ദ്രങ്ങളിലാണ് കലാപരിപാടികൾ അവതരിപ്പിക്കുക. ഇതിനായി ഏപ്രിൽ 6നും 20നും ഇടയിലായി 6 ദിവസത്തെ പരിശീലന ക്യാംപ് സംഘടിപ്പിക്കും. അതതു പ്രദേശത്ത് സംഘടിപ്പിക്കുന്ന ക്യാംപിലും തുടർന്നുള്ള പര്യടനത്തിലും പൂർണ സമയം പങ്കെടുക്കണം. സന്നദ്ധതയുള്ള അഭിനയം, നൃത്തം എന്നീ മേഖലകളിൽ പ്രാവീണ്യമുള്ള കുട്ടികൾ പ്രാദേശികമായി നടക്കുന്ന സിലക്ഷൻ ക്യാംപിൽ പങ്കെടുക്കണം. 9946239907 (വാട്സാപ്).
സൈന്യത്തിൽ ചേരാൻ പരീക്ഷാ പരിശീലനം
മലപ്പുറം∙ ആർമി, എയർഫോഴ്സ്, നേവി, പാരാമിലിറ്ററി, എൻഡിഎ, മിലിറ്ററി നഴ്സിങ് എന്നീ വിഭാഗങ്ങളിൽ ചേരാൻ ആഗ്രഹിക്കുന്നവർക്കായി നാപ്റ്റ് (NAPT) അക്കാദമി വിവിധ മത്സരപരീക്ഷകളുടെ പരിശീലനം നൽകുന്നു. 16 മുതൽ 22 വയസ്സു വരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. സിലക്ഷൻ ക്യാംപ ഏപ്രിൽ 6ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ നാപ്റ്റ് ഓഫിസിൽ. വിവരങ്ങൾക്ക് നാപ്റ്റ് ഓഫിസുമായി ബന്ധപ്പെടണം. ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്. 9072886873.