
കാറ്റൊന്നടിച്ചാൽ വീഴാൻ പാകത്തിൽ മരങ്ങൾ
വണ്ടൂർ ∙ തിരക്കേറിയ സംസ്ഥാനപാതയിൽ പോരൂർ, വണ്ടൂർ, തിരുവാലി പഞ്ചായത്ത് പരിധിയിൽ ദ്രവിച്ചു നിൽക്കുന്ന അപകടമരങ്ങൾ യാത്രക്കാർക്കും സമീപ വീടുകൾക്കും ഭീഷണിയാവുന്നു. കഴിഞ്ഞദിവസം വണ്ടൂരിനു സമീപം പുളിയക്കോട് കൂറ്റൻ ആൽമരം വീണ് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ് തകർന്നിരുന്നു.
അപകടത്തിൽ 5 പേർക്കു പരുക്കുപറ്റുകയും ചെയ്തു. 1.
കഴിഞ്ഞ ദിവസം, ഓടിക്കൊണ്ടിരുന്ന ബസിനു മുകളിൽ ആൽമരം കടപുഴകി വീണുണ്ടായ അപകടം നടന്നതിനു സമീപം റോഡിലേക്ക് ചെരിഞ്ഞുനിൽക്കുന്ന മറ്റൊരു ആൽമരം. 2.
പുളിയക്കോട് ഓട്ടോറിക്ഷാ സ്റ്റാൻഡിനു സമീപം ഉണങ്ങി ദ്രവിച്ചുനിൽക്കുന്ന മരം.
സംസ്ഥാനപാതയിലെ മരങ്ങളിൽ ചിലത് അടിഭാഗം ദ്രവിച്ചും കാലപ്പഴക്കം കൊണ്ടു ബലക്ഷയമുണ്ടായും റോഡിലേക്കു ചെരിഞ്ഞു നിൽക്കുന്ന അവസ്ഥയിലാണ്. പുളിയക്കോട് ഓട്ടോറിക്ഷ സ്റ്റാൻഡിനു സമീപം ഉണങ്ങി ദ്രവിച്ചു നിൽക്കുന്ന മരവും ഉണ്ട്.
തിരുവാലി പഞ്ചായത്തിൽ ഉൾപ്പെട്ട നടുവത്ത് മൂച്ചിക്കൽ ഭാഗത്തും ദ്രവിച്ച മരങ്ങളുണ്ട്.
കഴിഞ്ഞ വർഷം നടുവത്ത് അങ്ങാടിയിലും കൂറ്റൻ മരം സംസ്ഥാനപാതയിലേക്കു പതിച്ചിരുന്നു. ഈ ഭാഗങ്ങളിലെല്ലാം സമീപവാസികൾ പലതവണ പരാതി നൽകിയിട്ടും മരങ്ങൾ മുറിച്ചു മാറ്റാൻ നടപടിയുണ്ടായില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]