
ചക്ക തേടി കാട്ടുകൊമ്പന്റെ വരവ്; വെളുമ്പിയംപാടം നിവാസികൾ ഭീതിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പോത്തുകല്ല് ∙ വീടുകളുടെ പരിസരങ്ങളിൽ കാട്ടുകൊമ്പന്റെ പതിവ് സന്ദർശനത്തിൽ ഭീതിയിലാണു നാട്ടുകാർ. ചക്ക തേടിയാണ് ആനയുടെ വരവ്. കഴിഞ്ഞ ഒരു മാസത്തോളമായി വെളുമ്പിയംപാടം, അമ്പുട്ടാൻപ്പൊട്ടി പ്രദേശത്താണ് കൊമ്പൻ നിത്യവും എത്തുന്നത്. വനാതിർത്തിയോട് ചേർന്ന പ്രദേശമാണിത്. പകൽ വനാതിർത്തിയിൽ തങ്ങി സന്ധ്യയോടെ കാടിറങ്ങിയെത്തും. പിന്നെ, കൃഷിയിടങ്ങളിലും വീടുകളുടെ പരിസരങ്ങളിലുമാണു കറക്കം.
ചക്കയിട്ട് തിന്നു വയറുനിറഞ്ഞശേഷം നേരംപുലരുമ്പോഴാണു മടക്കം. കഴിഞ്ഞദിവസം പ്രഭാത നമസ്ക്കാരത്തിനിറങ്ങിയവർ കൊമ്പന് മുന്നിൽപ്പെട്ടു. തെരുവുവിളക്കിന്റെ വെളിച്ചത്തിൽ കൊമ്പൻ നടന്നടുക്കുന്നത് കണ്ടതിനാലാണ് രക്ഷപ്പെടാനായത്. കൊമ്പനെ ഭയന്ന് നാട്ടുകാർ രാത്രിയിൽ പുറത്തിറങ്ങാറില്ല. പാലുണ്ട- മുണ്ടേരി പ്രധാന റോഡും മറികടന്നാണ് ആനയെത്തുന്നത്.