
നെല്ലിയോട് അനുസ്മരണ ആടോപതാണ്ഡവം പുരസ്കാരം തലവടി അരവിന്ദന്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വണ്ടൂർ∙ കഥകളിയാചാര്യൻ നെല്ലിയോട് വാസുദേവൻ നമ്പൂതിരിയുടെ സ്മരണയ്ക്കു ശിഷ്യർ ഏർപ്പെടുത്തിയ ആടോപതാണ്ഡവം പുരസ്കാരം (25000 രൂപ) കഥകളി നടൻ തലവടി അരവിന്ദന്. ഓഗസ്റ്റ് 2 ന് വണ്ടൂർ ടി.കെ. ഗാർഡനിൽ നടക്കുന്ന നാലാമത് നെല്ലിയോട് അനുസ്മരണ സമ്മേളനത്തിൽ നടനും സംവിധായകനുമായ ശ്രീകാന്ത് മുരളി പുരസ്കാരം സമ്മാനിക്കും. നെല്ലിയോട് അനുസ്മരണ പ്രഭാഷണവും ലവണാസുരവധം കഥകളിയും നടക്കും.