
ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ഷൗക്കത്ത്
തിരുവനന്തപുരം ∙ നിലമ്പൂർ നിയോജകമണ്ഡലത്തിന്റെ പുതിയ എംഎൽഎയായി മുൻ മന്ത്രി ആര്യാടൻ ഷൗക്കത്തിന്റെ മകനും കോൺഗ്രസ് നേതാവുമായ ആര്യാടൻ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലായിരുന്നു പ്രതിജ്ഞ. നിയമസഭാ സമുച്ചയത്തിലെ ആർ.ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ എം.ബി.രാജേഷ്, കെ.രാജൻ, സ്പീക്കർ എ.എൻ.ഷംസീർ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തുടങ്ങിയവർ പങ്കെടുത്തു.
മേജർ വിജയം തന്നെ ക്യാപ്റ്റൻ… സത്യപ്രതിജ്ഞയ്ക്കായി തിരുവനന്തപുരത്തെത്തിയ ആര്യാടൻ ഷൗക്കത്ത് കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം നടക്കുന്ന സ്ഥലത്തേക്കു വന്നപ്പോൾ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കെ.മുരളീധരൻ, രമേശ് ചെന്നിത്തല എന്നിവർ അഭിനന്ദിക്കുന്നു.
ചിത്രം: ശ്രീലക്ഷ്മി ശിവദാസ് / മനോരമ
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, വർക്കിങ് പ്രസിഡന്റുമാരായ എ.പി.അനിൽകുമാർ, പി.സി.വിഷ്ണുനാഥ്, ഷാഫി പറമ്പിൽ, മുൻ മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ.സി.ജോസഫ്, മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ്.ജോയ് തുടങ്ങിയ നേതാക്കളും ഷൗക്കത്തിന്റെ ഭാര്യ മുംതാസ്, മകൾ ഡോ.ഓഷിൻ സാഗ, പേരക്കുട്ടി മലീഖ എന്നിവരും ചടങ്ങിനു സാക്ഷ്യം വഹിക്കാനെത്തി.
നിലമ്പൂരിൽ നിന്നുള്ള ഒട്ടേറെ യുഡിഎഫ് പ്രവർത്തകരും ചടങ്ങിനെത്തി. മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയെ സന്ദർശിച്ച് അനുഗ്രഹം തേടിയ ശേഷമാണ് ഷൗക്കത്ത് സത്യപ്രതിജ്ഞയ്ക്ക് എത്തിയത് . മുഖ്യമന്ത്രിയും മന്ത്രിമാരും ഷൗക്കത്തിനെ പൂച്ചെണ്ടു നൽകി അഭിനന്ദിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]