
സ്വകാര്യബസിൽ പെൺകുട്ടിയോട് അതിക്രമം: പരാതി പറഞ്ഞ കുട്ടിയെ വഴിയിൽ ഇറക്കിവിട്ടു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വളാഞ്ചേരി ∙ സ്വകാര്യബസിൽ യാത്ര ചെയ്ത പതിനഞ്ചുകാരിയെ അതിക്രമത്തിന് ഇരയാക്കിയതായി പരാതി. ബസ് ജീവനക്കാരോട് പരാതി പറഞ്ഞ പെൺകുട്ടിയെ വഴിയിൽ ഇറക്കിവിടുകയും അക്രമിയെ പൊലീസിൽ ഏൽപിക്കാതെ ജീവനക്കാർ സ്റ്റാൻഡിൽ ഇറക്കിവിട്ടതായും ആരോപണം. ഇന്നലെ മൂന്നുമണിയോടെയാണ് സംഭവം. കോട്ടയ്ക്കൽ–വളാഞ്ചേരി റൂട്ടിലോടുന്ന സ്വകാര്യബസ്സിലാണ് പെൺകുട്ടി അതിക്രമത്തിന് ഇരയായത്. ചങ്കുവെട്ടിയിൽ നിന്ന് ബസ് കയറിയ കുട്ടിയുടെ ഒപ്പമുണ്ടായിരുന്ന സഹപാഠികൾ വഴിയിൽ അതത് സ്റ്റോപ്പുകളിൽ ഇറങ്ങി.
ഒറ്റയ്ക്കായ പെൺകുട്ടിയെ പിറകിൽ നിന്ന് ഒരാൾ കയറിപ്പിടിക്കുകയായിരുന്നു. വിവരം ബസ് ജീവനക്കാരോട് പറഞ്ഞെങ്കിലും കേൾക്കാൻ നിൽക്കാതെ പെൺകുട്ടിയെ ചെട്രോൾ പമ്പിനു സമീപം ഇറക്കിവിടുകയായിരുന്നു. റോഡരികിൽ കരഞ്ഞുനിന്ന പെൺകുട്ടിയോടു നാട്ടുകാർ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി. ബസിന്റെ മടക്കയാത്രയിൽ തടയുകയും ചെയ്തു. വിവരം അറിയിച്ചതനുസരിച്ചു പൊലീസും എത്തി. അന്വേഷണം തുടങ്ങി.