
ഒരു പാമ്പിൻകുഞ്ഞിനെ തിരഞ്ഞുപോയി; കിട്ടിയത് 21 എണ്ണത്തെ!
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരൂർ∙ ഒരു പാമ്പിൻകുഞ്ഞിനെ കണ്ടെന്നു പറഞ്ഞാണ്, വനംവകുപ്പിന്റെ സ്നേക്ക് റെസ്ക്യൂവർ ഉഷ തിരൂരിനു കഴിഞ്ഞ ദിവസം ഫോൺ വിളിയെത്തിയത്. പോയിനോക്കിയപ്പോൾ ഒരു മൂർഖൻ കുഞ്ഞുതന്നെ. അതുമായി തിരിച്ചുപോരുന്ന വഴിക്കാണ് അടുത്ത പാമ്പിൻകുഞ്ഞിനെ കണ്ടെന്നു പറഞ്ഞു വീണ്ടും വിളി വരുന്നത്. ചെന്നപ്പോൾ കിട്ടിയത് അഞ്ചു പാമ്പിൻകുഞ്ഞുങ്ങളെ. വൈകിട്ടു വീണ്ടും വിളിവന്നു. അങ്ങനെ നാലു ദിവസം കൊണ്ട് ഒരു വീടിന്റെ അടുക്കള ഭാഗത്തുനിന്ന് ഉഷ കണ്ടെത്തിയത് 21 മൂർഖൻ കുഞ്ഞുങ്ങളെയാണ്.
താനൂർ താമരക്കുളം മലയിൽ ദാസന്റെ വീട്ടിൽനിന്നാണു പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തിയത്. ആദ്യ ദിവസം കുറേ കുഞ്ഞുങ്ങളെ കണ്ടതോടെ, അടുക്കളയ്ക്കു സമീപത്തെ കോൺക്രീറ്റ് ഇട്ട സ്ഥലത്തിനടിയിൽ കൂടുതൽ മുട്ടകളുണ്ടാകുമെന്ന് ഉറപ്പായി. ഇതോടെ ഇവിടെ പൊളിച്ചുനോക്കി. ഇവിടെനിന്നു ബാക്കി പാമ്പിൻകുഞ്ഞുങ്ങളെയും കണ്ടെത്തി. മഴയിൽ മണ്ണിടിഞ്ഞു മാളം അടഞ്ഞു പോയ ഭാഗത്ത് അമ്മപ്പാമ്പ് ചത്തുകിടക്കുന്നതും കണ്ടു. കുഞ്ഞുങ്ങളെ വനം വകുപ്പിന് അടുത്ത ദിവസം കൈമാറും.