
മലവെള്ളപാച്ചിലിൽ ഒലിപ്പുഴ കരകവിഞ്ഞൊഴുകി; തൊണ്ണൻക്കടവ് പാലത്തിൽ വെള്ളം കയറി
മേലാറ്റൂർ ∙ മലവെള്ളപാച്ചിലിൽ ഒലിപ്പുഴ കരകവിഞ്ഞൊഴുകി എടയാറ്റൂരിലെ തൊണ്ണൻക്കടവ് പാലത്തിൽ വെള്ളം കയറി. പുഴയോരത്തെ ഒട്ടേറെ കൃഷിയിടങ്ങളും വെള്ളത്തിലായി.
ഇന്നലെ രാവിലെ മുതലാണ് പാലത്തിൽ വെള്ളം കയറി തുടങ്ങിയത്. കനത്ത മഴയിൽ വെള്ളിയാർ നിറഞ്ഞ് പമ്പ് ഹൗസിലേക്കും കൃഷിയിടങ്ങളിലേക്കും വെള്ളം കയറിയപ്പോൾ.
മണിയാണീരിക്കടവ് പാലത്തിൽ നിന്നുള്ള കാഴ്ച
ഗതാഗതത്തിനു നേരിയ തടസ്സമുണ്ടായി. വലിയ വാഹനങ്ങൾ മാത്രമാണ് കടന്നുപോയത്.
ഉച്ചയോടെ മഴ ശക്തി കൂടിയെങ്കിലും പുഴയിലെ കുത്തൊഴുക്കു കുറഞ്ഞു. വൈകിട്ടോടെ ഗതാഗതം സാധാരണ നിലയിലായി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]