
പഞ്ചഗുസ്തിയിൽ സ്വർണത്തിളക്കവുമായി ജന്ന ഫാത്തിമ
മേലാറ്റൂർ ∙ ബെംഗളൂരുവിൽനടന്ന ബിസിഐ ദേശീയ പഞ്ചഗുസ്തി ചാംപ്യൻഷിപ്പിൽ ജൂനിയർവിഭാഗത്തിൽ ഗോൾഡ് മെഡലും സിൽവർ മെഡലും കരസ്ഥാമാക്കി ജന്ന ഫാത്തിമ. ജൂനിയർ ഗേൾസ് 70 കിലോ വിഭാഗത്തിൽ ലെഫ്റ്റ് ഹാൻഡിൽ ഗോൾഡ് മെഡലും റൈറ്റ് ഹാൻഡിൽ സിൽവർ മെഡലുമാണ് കരസ്ഥാമാക്കിയത്. ഇതോടെഅടുത്തു നടക്കുന്ന ഏഷ്യൻ പഞ്ചഗുസ്തി ചാംപ്യൻഷിപ്പിൽ ഇന്ത്യൻ ടീമിലേക്ക് ജന്നഫാത്തിമ ഇടംനേടി.
മണ്ണാർമല കാരകുന്നു സ്വദേശിനി മഠത്തിൽ ജാസ്മിന്റെ ഇളയ മകളായ ജന്നഫാത്തിമ പ്ലസ് വൺ വിദ്യാർഥിനിയാണ്. പട്ടിക്കാട് അൾട്ടിമേറ്റ് ഫിറ്റ്നെസിലാണ് പരിശീലനം നടത്തുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]