
സ്ഫോടക വസ്തുക്കളുപയോഗിച്ച് ഖനനം: ഒളിവിലായിരുന്ന പ്രതിയെ സാഹസികമായി പിടികൂടി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മലപ്പുറം ∙ അനധികൃതമായി സ്ഫോടക വസ്തുക്കളുപയോഗിച്ച് ഖനനം നടത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതിയെ സാഹസികമായി പിടികൂടി മലപ്പുറം പൊലീസ്. കഴിഞ്ഞ വർഷം മലപ്പുറം പൊലീസെടുത്ത കേസിലെ ഒന്നാം പ്രതി പെരിന്താറ്റിരി മൈലപ്പുറം വീട്ടിൽ ആസിഫ് (35) ആണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.പെരിന്താറ്റിരി തോട്ടശേരിക്കുളമ്പിൽ ലൈസൻസോ അനുമതിയോ രേഖകളോ ഇല്ലാതെ ജനവാസ മേഖലയിൽ ഖനനം നടത്തിയെന്നാണ് കേസ്.
ഇതിനായി സൂക്ഷിച്ച വെടിമരുന്ന്, ഇലക്ട്രിക് ഡെറ്റനേറ്റർ, ഡൈനാമോ, കംപ്രസർ തുടങ്ങിയവയും പൊലീസ് പിടിച്ചെടുത്തിരുന്നു. മറ്റു പ്രതികൾ അറസ്റ്റിലായിരുന്നെങ്കിലും ആസിഫിനെ പിടികൂടാനായിരുന്നില്ല. കേരളത്തിനകത്തും പുറത്തുമായി വിവിധയിടങ്ങളിൽ ഒളിവിൽ താമസിച്ചിരുന്ന ഇയാളെ കഴിഞ്ഞ ദിവസം പെരിന്താറ്റിരിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. എസ്ഐ അബ്ദുറസാഖ്, എഎസ്ഐ തുളസി, സിപിഒ ദ്വിദീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.