
ഉത്സവത്തിനിടെ യുവാവിനു വെടിയേറ്റ സംഭവം; 3 പേർകൂടി അറസ്റ്റിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാണ്ടിക്കാട്∙ ചെമ്പ്രശ്ശേരി ഈസ്റ്റിൽ ഉത്സവത്തിനിടെ സംഘർഷത്തിൽ യുവാവിനു വെടിയേറ്റ സംഭവത്തിൽ മൂന്നു പേർകൂടി അറസ്റ്റിൽ. ചെമ്പ്രശ്ശേരി തൊടികപ്പുലം വലിയ പീടിയേക്കൽ വീട്ടിൽ മുഹമ്മദ് ഷഹീൻ (40), കൊടശ്ശേരി സ്വദേശികളായ കറുത്തേടത്ത് വീട്ടിൽ സെയ്തലവി (30), തോട്ടിങ്ങൽ വീട്ടിൽ ഉമ്മർ ഖൈഫ് (30) എന്നിവരെയാണു പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഒന്നാം പ്രതി ഇപ്പോഴും ഒളിവിലാണ്. അഞ്ചു മുതൽ 11 വരെയുള്ള പ്രതികൾ ഞായറാഴ്ച അറസ്റ്റിലായിരുന്നു.
സംഭവത്തിൽ മുപ്പതോളം പേർക്കെതിരെയാണു പാണ്ടിക്കാട് പൊലീസ് കേസെടുത്തിരിക്കുന്നത്.ചെമ്പ്രശ്ശേരി കൊറത്തിതൊടികയിലെ കുടുംബക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തിനിടെ ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണു സംഘർഷമുണ്ടായത്. ചെമ്പ്രശ്ശേരി ഈസ്റ്റ് സ്വദേശി നല്ലേങ്ങര ലുഖ്മാനുൽ ഹകീമിന് (32) ആണു കഴുത്തിനു വെടിയേറ്റത്. ഇദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുപ്രദേശത്തുകാർ തമ്മിൽ ചേരിതിരിഞ്ഞുണ്ടായ സംഘർഷത്തിനിടെ കല്ലേറിൽ പത്തോളം പേർക്കു പരുക്കേൽക്കുകയും വീടുകൾക്കു നാശനഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു.
ചെമ്പ്രശ്ശേരി ഈസ്റ്റ്-കൊടശ്ശേരി പ്രദേശത്തുകാരാണു ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. പെരിന്തൽമണ്ണ ഡിവൈഎസ്പി പ്രേംജിത്ത്, പാണ്ടിക്കാട് സിഐ സി.പ്രകാശൻ എന്നിവരുടെ നേതൃത്വത്തിൽ എസ്ഐ ദാസൻ മുണ്ടക്കൽ, എഎസ്ഐമാരായ അനൂപ്, ഉണ്ണിക്കൃഷ്ണൻ, സിപിഒമാരായ ഷമീർ കരുവാരകുണ്ട്, രജീഷ്, രാജേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.