
കെടുതിപ്പെയ്ത്ത്: മഴ കനക്കുന്നു; കാലവർഷത്തുടക്കത്തിൽ മലയോരത്തു പരക്കെ നാശനഷ്ടം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അരി വാങ്ങാൻ പോയി, അക്കരെ കുടുങ്ങി
എടക്കര∙ അരിയും സാധനങ്ങളും വാങ്ങാൻ പോയ ആദിവാസികൾ ചാലിയാറിൽ വെള്ളം കൂടിയതോടെ തിരിച്ച് ഊരിലെത്താൻ കഴിയാതെ കുടുങ്ങി. ഒടുവിൽ അഗ്നിരക്ഷാസേന റബർ ഡിങ്കി ബോട്ട് എത്തിച്ച് ഇവരെ മറുകരയെത്തിച്ചു. മുണ്ടേരി വനത്തിനുള്ളിലെ വാണിയമ്പുഴ ഊരിലെ വെള്ളൻ, വിപിൻ ഉൾപ്പെടെ 5 പേരാണ് കുടുങ്ങിയത്. വെള്ളനും വിപിനും രാവിലെ ചാലിയാർ വെള്ളം കുറഞ്ഞതു കണ്ടപ്പോഴാണ് സാധനങ്ങൾ വാങ്ങാൻ പുഴ കടന്നു പോയത്.
ഇവരെ കൊണ്ടുവരാനാണു മറ്റു മൂന്നുപേർ പുഴ നീന്തിപ്പോയത്. ഉച്ചയ്ക്ക് ഒന്നോടെ കടവിൽ തിരിച്ചെത്തിയപ്പോൾ വെള്ളം കുത്തനെ കൂടിയിരുന്നു. തുടർന്നു നിലമ്പൂരിൽ നിന്നു സ്റ്റേഷൻ ഓഫിസർ കെ.പി.ബാബുരാജിന്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാ സംഘമെത്തി ഡിങ്കി ബോട്ട് ഇറക്കി ഇവരെ അക്കരെയെത്തിക്കുകയായിരുന്നു. പോത്തുകല്ല് പൊലീസും സ്ഥലത്തെത്തിയിരുന്നു.