
മലപ്പുറം ജില്ലയിൽ ഇന്ന് (26-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാലാവസ്ഥ
∙സംസ്ഥാനത്ത് അതിതീവ്രമഴ; ശക്തമായ കാറ്റിനും സാധ്യത
∙പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട്
∙തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലർട്ട്
∙കേരള തീരത്ത് ഉയർന്ന തിരയും കടലാക്രമണ സാധ്യതയും.
∙കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല
അപേക്ഷ ക്ഷണിച്ചു
തിരുനാവായ ∙ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല തിരൂർ ക്യാംപസിൽ നാലുവർഷ ബിരുദ കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.ഹിസ്റ്ററി, സോഷ്യൽ വർക്ക് (ബിഎസ്ഡബ്ല്യു,) സംസ്കൃതം-വ്യാകരണം വിഷയങ്ങളിൽ പ്ലസ് ടൂ കഴിഞ്ഞവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ എട്ട്. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.
അധ്യാപക ഒഴിവ്
പൊന്നാനി എവി ഹയർ സെക്കൻഡറി സ്കൂളിൽ സുവോളജി (ജൂനിയർ) താൽക്കാലിക അധ്യാപക ഒഴിവിലേക്ക് 28ന് രാവിലെ 10ന് ഇന്റർവ്യൂ നടക്കും.വെളിയങ്കോട് ഗ്രാമം ജിഎൽപി സ്കൂളിൽ ഒഴിവുള്ള എൽപി വിഭാഗം അറബിക് അധ്യാപക തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനായി നാളെ രാവിലെ 11ന് സ്കൂളിൽ ഇന്റർവ്യു നടക്കും.
മൂന്നിയൂർ ജിയുപി സ്കൂളിൽ യുപിഎസ്ടി ഒഴിവിലേക്കും, ഓഫിസ് അറ്റൻഡന്റ് ഒഴിവിലേക്കും നിയമനം നടത്തുന്നതിനായി 28 ന് അഭിമുഖം നടത്തുന്നു. യുപി അധ്യാപക തസ്തികയിലേക്ക് രാവിലെ 10 നും ഒ എ തസ്തികയിലേക്ക് 11 നുമാണ് അഭിമുഖം. താൽപര്യമുള്ളവർ അസ്സൽ രേഖകളുമായി ഹാജരാകുക.
വേങ്ങര ജിവിഎച്ച്എസ്എസ് (ബോയ്സ്) സ്കൂളിൽ ഒഴിവുകളിലേക്കുള്ള അഭിമുഖം 29 ന് നടക്കും. എച്ച്എസ്ടി ഇംഗ്ലിഷ്, എച്ച്എസ്ടി മാത്സ്, ജൂനിയർ അറബിക് രാവിലെ 10നും, എച്ച്എസ്ടി സോഷ്യൽ സയൻസ്, യുപി എസ്ടി, എഫ്ടിഎം ഉച്ചയ്ക്ക് 2 നുമാണ് അഭിമുഖം. ഫോൺ: 9048592830
പറപ്പൂർ ചോലക്കുണ്ട് ജിയുപി സ്കൂളിൽ യുപിഎസ്ടി, എൽപിഎസ്ടി തസ്തികയിലേക്ക് നിയമനത്തിനുള്ള അഭിമുഖം 28 ന് രാവിലെ 10.30 നും, യുപി അറബിക്, ഹിന്ദി തസ്തികയിലേക്കുള്ള അഭിമുഖം ഉച്ചയ്ക്ക് 2 നും നടക്കുന്നതാണ്.
എആർ നഗർ പുകയൂർ ജിഎൽപി സ്കൂളിൽ ദിവസ വേതന വ്യവസ്ഥയിൽ എൽപിഎസ്ടി, എൽപി അറബിക്, തസ്തികകളിൽ നിയമനം നടത്തുന്നു. താൽപര്യമുള്ളവർ നാളെ രാവിലെ 10 ന് അഭിമുഖത്തിന് എത്തണം.
ചെമ്മാട് തൃക്കുളം ഗവ.ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗം അറബിക്, യുപി വിഭാഗം അറബിക്, ഹിന്ദി, എച്ച്എസ്എ, നാച്ചുറൽ സയൻസ് യുപിഎസ്ടി എന്നീ അധ്യാപക നിയമനം നടത്തുന്നു. താൽപര്യമുള്ളവർ അസ്സൽ രേഖകൾ സഹിതം 28 ന് രാവിലെ 10 ന് അഭിമുഖത്തിന് ഹാജരാകുക.
ഒളകര ജിഎൽപി സ്കൂളിൽ എൽപിഎസ്ടി, എൽപി അറബിക് എന്നീ അധ്യാപക തസ്തികയിലേക്ക് നിയമനം നടത്തുന്നു. യോഗ്യതയുള്ളവർ നാളെ രാവിലെ 10.30 ന് അസ്സൽ രേഖകള്ളുമായി അഭിമുഖത്തിന് ഹാജരാകുക.
ഊരകം കീഴ്മുറി കുറ്റാളൂർ ജിഎൽപി സ്കൂളിൽ എൽപിഎസ്ടി, ജൂനിയർ ലാംഗ്വേജ് അറബിക്, എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. യോഗ്യതയുള്ളവർ നാളെ 10.30 ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകുക. ഫോൺ: 9847510030
മൂന്നിയൂർ മേലൊടിപറമ്പ് ജിഎൽപി സ്കൂളിൽ എൽപിഎസ്ടി ഒഴിവിൽ നിയമനം നടത്തുന്നു. യോഗ്യതയുള്ളവർ നാളെ രാവിലെ 11 ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. 9526903832.
∙ചേലേമ്പ്ര എൻഎൻഎം ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ സോഷ്യോളജി, ഇക്കണോമിക്സ്, ഹിന്ദി അധ്യാപക ഒഴിവുകളിൽ നിയമനത്തിന് ജൂൺ 4ന് 10ന് അഭിമുഖം. ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം, മാത്തമാറ്റിക്സ്, സോഷ്യൽ സയൻസ് അധ്യാപക നിയമന അഭിമുഖവും ഇതോടൊപ്പം നടത്തും.
∙നടുക്കര ജിഎൽപി സ്കൂളിൽ എൽപിഎസ്ടി, എൽപി അറബിക്, പ്രീ പ്രൈമറി അധ്യാപക നിയമന അഭിമുഖം നാളെ ഉച്ചയ്ക്ക് 1.30ന്.
∙ചേളാരി ജിവിഎച്ച്എസ്എസിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇക്കണോമിക്സ് (സീനിയർ) അധ്യാപക നിയമനത്തിന് ജൂൺ 3ന് അഭിമുഖം ഉണ്ടാവില്ലെന്ന് അധികൃതർ അറിയിച്ചു.