
ഇനി ലക്ഷ്യം റസിഡൻഷ്യൽ ഫുട്ബോൾ അക്കാദമി: ഐ.എം.വിജയൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മലപ്പുറം∙ റസിഡൻഷ്യൽ ഫുട്ബോൾ അക്കാദമി സ്ഥാപിക്കുകയാണ് ഇനി ലക്ഷ്യമെന്ന്, എംഎസ്പിയിൽനിന്നു പടിയിറങ്ങുന്ന മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ ഐ.എം.വിജയൻ. തൃശൂരിൽ തന്നെ തുടങ്ങാനാണ് ആഗ്രഹം. ഇക്കാര്യം മന്ത്രി കെ.രാജനുമായി ചർച്ച ചെയ്തിട്ടുണ്ട്. അദ്ദേഹം അനുകൂല നിലപാടിലാണ്. ഉടൻ യാഥാർഥ്യമാകുമെന്നാണു കരുതുന്നത്. വിവിധ ശാഖകൾ തുടങ്ങാനും ഉദ്ദേശിക്കുന്നുണ്ട്. മലപ്പുറത്തും ശാഖ വരുമെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് സേനയിൽ ജോലി ചെയ്യുമ്പോൾ പുറത്തുള്ള പ്രവർത്തനങ്ങൾക്കു നിയന്ത്രണങ്ങളുണ്ട്. വിരമിച്ചാൽ പിന്നെ ‘ഫ്രീ ബേഡ്’ ആകുമല്ലോയെന്നും അദ്ദേഹം പറഞ്ഞു.
അബു സലിമും അഭിനയവും
നടനും സുഹൃത്തുമായ അബു സലിം കൂടി എത്തിയപ്പോൾ വിജയൻ അഭിനയത്തെക്കുറിച്ചും മനസ്സു തുറന്നു. പൊലീസും ബോഡി ബിൽഡിങ്ങും പിന്നെ സിനിമയുമായിരുന്നു തന്റെ പാഷൻ എങ്കിൽ വിജയന് അതു പൊലീസും ഫുട്ബോളും അഭിനയവുമായിരുന്നെന്ന് അബു സലിം പറഞ്ഞു. പക്ഷേ, തനിക്ക് അഭിനയിക്കാനറിയില്ലെന്നായി വിജയൻ. നേരത്തേ അഭിനയിച്ച റോളുകളിൽ മികവു കാണിച്ചിട്ടുണ്ടല്ലോ എന്നു ചോദിച്ചപ്പോൾ ഇപ്പോൾ ആരും വിളിക്കാറില്ലെന്നു മറുപടി. ഇനി സിനിമയിൽ കൂടുതൽ അവസരങ്ങൾ ലഭിച്ചാൽ അപ്പോൾ നോക്കാമെന്ന പ്രതീക്ഷയും പങ്കുവച്ചു.