
25 മീറ്റർ നീളത്തിലൊരു റോഡ് പുനഃസ്ഥാപിക്കാൻ മോഹിച്ച് തേഞ്ഞിപ്പലം പൊലീസ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേഞ്ഞിപ്പലം ∙ വെറും 25 മീറ്റർ നീളത്തിലൊരു റോഡ് പുനഃസ്ഥാപിക്കാൻ മോഹിച്ച് തേഞ്ഞിപ്പലം പൊലീസ്. മുൻപ് പലരും വാഹന യാത്രയ്ക്ക് വിനിയോഗിച്ച സ്ഥലമാണ്. പിൽക്കാലത്ത് കാട് മൂടി വഴിയടഞ്ഞു. വേറെ വഴി ഉണ്ടായിരുന്നതിനാൽ പൊലീസ് അതത്ര കാര്യമാക്കിയതുമില്ല. പക്ഷേ, എൻഎച്ച് 66ന്റെ വികസനത്തോടെ കഥ മാറി. സ്റ്റേഷനിൽ നിന്ന് 500 മീറ്റർ മാത്രം അകലെയുള്ള ചെട്യാർമാട് എത്തണമെങ്കിൽ 1.5 കിലോമീറ്റർ ചുറ്റണമെന്നായി.
സ്റ്റേഷന് മുന്നിലെ റോഡ് 25 മീറ്റർ കൂടി നീട്ടിയാൽ ചെനയ്ക്കൽ– ചെട്യാർമാട് റോഡിലെത്താം. സ്റ്റേഷനിൽ നിന്ന് 500 മീറ്റർ സഞ്ചരിച്ചാൽ ചെട്യാർമാട്ടും ചെനയ്ക്കലുമെത്താം. 6 അടി വീതിയിൽ 25 മീറ്റർ നീളത്തിലൊരു റോഡിന്റെ കാര്യമേയുള്ളുവെങ്കിലും കാലിക്കറ്റ് സർവകലാശാലാ അധികൃതർ കനിയണം. ആ 25 മീറ്റർ നീളത്തിലുള്ള സ്ഥലത്തിന്റെ തെക്ക് വശം ഫയർ സ്റ്റേഷൻ സ്ഥാപിക്കാൻ അളന്ന് മാറ്റിയിട്ടതാണ്.