
മലപ്പുറം ജില്ലയിൽ ഇന്ന് (24-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അഖിലേന്ത്യാ സെവൻസ്: മത്സരം മാറ്റി; അരീക്കോട്∙ വാസ്ക് വെള്ളേരിയും ടൗൺ ടീം അരീക്കോടും ചേർന്നു സംഘടിപ്പിക്കുന്ന അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ഇന്നലെ നടക്കാനിരുന്ന മത്സരം മഴ മൂലം മാറ്റിവച്ചു. ഇന്നു സോക്കർ ഷൊർണൂരും മെഡിഗാർഡ് അരീക്കോടും ഏറ്റുമുട്ടും.
അഭിമുഖം മാറ്റിവച്ചു
∙ എടക്കര പഞ്ചായത്തിൽ ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന കമ്യൂണിറ്റി വിമൻ ഫെസിലിറ്റേറ്റർ, ബഡ്സ് റീഹാബിലിറ്റേഷൻ സ്പെഷൽ ടീച്ചർ, ആയ എന്നിവരുടെ അഭിമുഖം മാറ്റിവച്ചതായി സെക്രട്ടറി അറിയിച്ചു.
എൽഡിഎഫ് ജില്ലാ കമ്മിറ്റി യോഗം നാളെ
മലപ്പുറം∙ എൽഡിഎഫ് ജില്ലാ കമ്മിറ്റി യോഗം നാളെ വൈകിട്ടു നാലിനു സിപിഐ ജില്ലാ കമ്മിറ്റി ഓഫിസിൽ ചേരുമെന്ന് എൽഡിഎഫ് ജില്ലാ കൺവീനർ പി.കെ.കൃഷ്ണദാസ് അറിയിച്ചു.
ജില്ലാ ക്രിക്കറ്റ് സമ്മർ കോച്ചിങ് ക്യാംപ് മേയ് ഒന്നു മുതൽ
പെരിന്തൽമണ്ണ∙ 8 വയസ്സിനും 15 വയസ്സിനും ഇടയിലുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ക്രിക്കറ്റ് സമ്മർ കോച്ചിങ് ക്യാംപ് സംഘടിപ്പിക്കും. മേയ് ഒന്നിന് ആരംഭിക്കുന്ന ക്യാംപിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ അടുത്ത സെന്ററുകളിലെ താഴെ പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടണം. പെരിന്തൽമണ്ണ എംഡിസിഎ ഓഫിസ്–04933 214300, കൊണ്ടോട്ടി ദേവദാർ യുപി സ്കൂൾ, പി.ടി.മുന്നാസ്– 9745794438, തുവ്വൂർ, പി.സഹീർ–9633127193, പരപ്പനങ്ങാടി മുനിസിപ്പൽ സ്റ്റേഡിയം, കെ.ഷഹനാസ്–9895064448, പൊന്നാനി ലദീദ്– 7293439296, ഷാരോൺ – 8943322942, തിരുവാലി ഇ.സുരേഷ്– 9745201038, വണ്ടൂർ വിഎംസിജിഎച്ച്എസ്എസ്, ഡി.ടി.മുജീബ്–9744882307, മഞ്ചേരി കെ.നിയാസ്–9895400929.
ജില്ലാ സീനിയർ സിലക്ഷൻ ചെസ് ചാംപ്യൻഷിപ് 27ന്
മലപ്പുറം∙ ജില്ലാ സീനിയർ ചെസ് ടീമിനെ തിരഞ്ഞെടുക്കുന്നതിനു സ്റ്റേറ്റ് ചെസ് ടെക്നിക്കൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാ സീനിയർ സിലക്ഷൻ ചെസ് ചാംപ്യൻഷിപ് 27ന് രാവിലെ 9ന് പെരിന്തൽമണ്ണ കോഓപ്പറേറ്റീവ് കോളജിൽ സംഘടിപ്പിക്കും. ജില്ലയിലുള്ളവർക്കു പ്രായഭേദമന്യേ പങ്കെടുക്കാം. നാളെ വൈകിട്ട് 8നു മുൻപായി ഗൂഗിൾ ഫോം വഴി പേരു റജിസ്റ്റർ ചെയ്യണം. ലിങ്ക് : https://forms.gle/Eb7692GtQz4EWedj9. ഇരു വിഭാഗങ്ങളിലുമായി ആദ്യ നാലു സ്ഥാനങ്ങൾ നേടുന്നവർ സംസ്ഥാന സീനിയർ ചെസ് ചാംപ്യൻഷിപ്പിലേക്കു യോഗ്യത നേടും. വിവരങ്ങൾക്ക്: 9744882449.
അധ്യാപക ഒഴിവ്
∙ വളവന്നൂർ അൻസാർ അറബിക് കോളജിൽ അറബിക്, കൊമേഴ്സ്, ഇംഗ്ലിഷ്, മലയാളം വിഭാഗങ്ങളിൽ ഗെസ്റ്റ് ലക്ചറർമാരുടെ ഒഴിവ്. 30നു മുൻപ് www.aacollege.ac.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കണം.
∙ എടയൂർ പഞ്ചായത്തിൽ ബഡ്സ് സ്കൂൾ സ്പെഷൽ അധ്യാപക തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ച സ്പെഷൽ എജ്യുക്കേഷനിലുള്ള ഡിപ്ലോമയോ ബിഎഡ് യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. അഭിമുഖം മേയ് 2ന് 10.30ന്. 0494 2644354.
വൈദ്യുതി മുടക്കം
∙ എടരിക്കോട് 110കെവി സബ് സ്റ്റേഷനിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ 26ന് രാവിലെ 6 മുതൽ 27ന് വൈകിട്ട് 5 വരെ, സബ്സ്റ്റേഷനിൽ നിന്നുള്ള എല്ലാ 11കെവി ഫീഡറുകളിലും ഭാഗികമായി വൈദ്യുതി മുടങ്ങും.