
ലഹരി നൽകി പതിനഞ്ചുകാരന് പീഡനം; യുവതി അറസ്റ്റിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരൂർ ∙ ലഹരിവസ്തു നൽകി 15 വയസ്സുള്ള വിദ്യാർഥിയെ പീഡിപ്പിച്ചെന്ന കേസിൽ യുവതി അറസ്റ്റിൽ. പാലക്കാട് കല്ലടിക്കോട് വാക്കോട് സത്യഭാമ (30) ആണ് പോക്സോ നിയമപ്രകാരം അറസ്റ്റിലായത്. പീഡനത്തിനു കൂട്ടുനിന്ന ഭർത്താവ് തിരൂർ ബിപി അങ്ങാടി കായൽമഠത്തിൽ സാബിക്കിനെ (33) പൊലീസ് തിരയുന്നു. 2021 മുതൽ വിദ്യാർഥിയെ സത്യഭാമ പീഡിപ്പിക്കുന്നുണ്ടെന്നാണു കേസ്. ലഹരി ഉപയോഗിച്ചിരുന്ന ദമ്പതികളുടെ പീഡനം സഹിക്കാനാകാതെ വന്നതോടെ വിദ്യാർഥി മറ്റൊരാളുടെ സഹായത്തോടെ തിരൂർ ഡിവൈഎസ്പി ഓഫിസിലെത്തി പരാതി നൽകുകയായിരുന്നു. ഫോണിൽ പകർത്തിയ കുട്ടിയുടെ അശ്ലീല ചിത്രങ്ങൾ കാണിച്ചു ഭീഷണിപ്പെടുത്തിയാണ് ഇരുവരും വിദ്യാർഥിയെ വിളിച്ചുവരുത്തിയിരുന്നത്.
കഴിഞ്ഞദിവസം കാടാമ്പുഴ ഭാഗത്ത് ഇരുവരും മുറിയെടുത്തിരുന്നു. രാത്രി ഒരു മണിക്ക് അവിടെയെത്തണമെന്നും ഇല്ലെങ്കിൽ ചിത്രങ്ങൾ പുറത്തുവിടുമെന്നും വിദ്യാർഥിയെ ഭീഷണിപ്പെടുത്തി. ഭയന്ന് അവിടെയെത്തിയ വിദ്യാർഥിയെ ഇരുവരും ലഹരി ഉപയോഗിച്ച ശേഷം മർദിച്ചു. മറ്റു ചിലരുടെ നഗ്നചിത്രങ്ങൾ എടുക്കണമെന്നും ആവശ്യപ്പെട്ടു. ഇതോടെയാണ് വിദ്യാർഥി പൊലീസിനെ സമീപിക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണു പരാതി നൽകിയത്. തുടർന്നു കഴിഞ്ഞ ദിവസം ബിപി അങ്ങാടിയിലെ വീട്ടിൽനിന്ന് സത്യഭാമയെ പൊലീസ് പിടികൂടി. ഈ സമയം സാബിക് കടന്നുകളഞ്ഞു. ഇയാളെ പൊലീസ് തിരയുന്നുണ്ട്. ഇരുവർക്കും ലഹരി സംഘവുമായി അടുത്ത ബന്ധമുള്ളതായും പൊലീസ് സംശയിക്കുന്നുണ്ട്. കസ്റ്റഡിയിലെടുത്ത സമയത്തും സത്യഭാമ ലഹരി ഉപയോഗിച്ച നിലയിലായിരുന്നെന്നാണു വിവരം.