
മലപ്പുറം ജില്ലയിൽ ഇന്ന് (23-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
രശ്മി സുവർണ ജൂബിലി: പഠന ഗ്രന്ഥ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു
മലപ്പുറം∙ രശ്മി ഫിലിം സൊസൈറ്റി സുവർണ ജൂബിലി ചലച്ചിത്ര പഠന ഗ്രന്ഥ പുരസ്കാരത്തിന് (15,000 രൂപ) അപേക്ഷ ക്ഷണിച്ചു. 2020 ജനുവരി മുതൽ 2024 ഡിസംബർ വരെ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച ചലച്ചിത്ര പഠന പുസ്തകങ്ങളാണു പുരസ്കാരത്തിനു പരിഗണിക്കുക. മൂന്നു കോപ്പികൾ അനിൽ കെ കുറുപ്പൻ, സെക്രട്ടറി, രശ്മി ഫിലിം സൊസൈറ്റി, ‘നിലോഫർ’ വടക്കേമണ്ണ, കോഡൂർ പിഒ, മലപ്പുറം, 676504, എന്ന വിലാസത്തിൽ മേയ് 31ന് അകം ലഭിക്കണം. ഫോൺ: 9447395360.
കൊണ്ടോട്ടി നേർച്ച: തോക്കെടുക്കൽ ചടങ്ങ് 11ന്
കൊണ്ടോട്ടി ∙ പ്രസിദ്ധമായ കൊണ്ടോട്ടി നേർച്ചയ്ക്ക് മേയ് 11ന് തോക്കെടുക്കൽ കർമത്തോടെ തുടക്കമാകും.14 വർഷത്തിനു ശേഷമാണു നേർച്ച പുനരാരംഭിക്കുന്നത്. സ്ഥാനീയ തർക്കത്തെത്തുടർന്ന് 2011നു ശേഷം നേർച്ച നടന്നിട്ടില്ല. തർക്കങ്ങൾ പരിഹരിച്ച് കെ.ടി.റഹ്മാൻ തങ്ങളെ സ്ഥാനീയനായും കെ.ടി.കുഞ്ഞുമോൻ തങ്ങളെ നിയുക്ത സ്ഥാനീയനായും തിരഞ്ഞെടുത്തു. ഇക്കഴിഞ്ഞ ഒൻപതിനായിരുന്നു കൊടിയേറ്റം. 11ന് വൈകിട്ട് തോക്കെടുക്കൽ അഥവാ പീരങ്കി പൊട്ടിക്കൽ ചടങ്ങോടെയാണ് നേർച്ച തുടങ്ങുക. വർഷങ്ങളായി പീരങ്കി പൊട്ടിക്കൽ നടത്താറില്ല, പ്രദർശനം മാത്രമാണ് ഉണ്ടാകുക.
നേർച്ചയ്ക്കുള്ള പീരങ്കികൾ ഏറെക്കാലമായി മലപ്പുറം കലക്ടറേറ്റിലാണ് സൂക്ഷിക്കുന്നത്. നേർച്ച സമയത്ത് അപേക്ഷ നൽകി പീരങ്കി എത്തിക്കുകയാണു രീതി. പീരങ്കി വിട്ടുകിട്ടുന്നതിനായി കത്തു നൽകിയിട്ടുണ്ട്. 12ന് വെള്ളാട്ടറക്കാരുടെ പെട്ടിവരവ് എത്തും. തുടർ ദിവസങ്ങളിൽ വിവിധ ദേശക്കാരുടെ പെട്ടിവരവുകൾ ഉണ്ടാകും. 15ന് സ്വാമിയാർ മഠക്കാരുടെ പെട്ടിവരവാണ് അവസാനത്തേത്. ചന്ദനമെടുക്കൽ കർമത്തോടെ നേർച്ച സമാപിക്കും. ലോകസമാധാനത്തിനുള്ള പ്രാർഥനയും അന്നദാന വിതരണവും ഉണ്ടാകും.
ഗെസ്റ്റ് ലക്ചറർ
∙മമ്പാട് എംഇഎസ് കോളജിൽ ന്യൂട്രിഷൻ സയൻസ് ആൻഡ് ഡയറ്റെറ്റിക്സ്, ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, ഏവിയേഷൻ, ഫുഡ് ടെക്നോളജി, ഫുഡ് മൈക്രോ ബയോളജി, ഫുഡ് എൻജിനീയറിങ്, മാസ് കമ്യൂണിക്കേഷൻ, ജിയോളജി/റിമോട്ട് സെൻസിങ്, അറബിക്, മലയാളം, മൾട്ടിമീഡിയ, ഫ്രഞ്ച്, കെമിസ്ട്രി ഗെസ്റ്റ് അധ്യാപക ഒഴിവിലേക്ക് 30 വരെ അപേക്ഷിക്കാം. [email protected]. 9495290001
ഒഴിവുകൾ
മമ്പാട് എംഇഎസ് കോളജിൽ ന്യൂട്രിഷൻ സയൻസ് ആൻഡ് ഡയറ്റെറ്റിക്സ്, ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, ഏവിയേഷൻ, ഫുഡ് ടെക്നോളജി, ഫുഡ് മൈക്രോ ബയോളജി, ഫുഡ് എൻജിനീയറിങ്, മാസ് കമ്യൂണിക്കേഷൻ, ജിയോളജി/റിമോട്ട് സെൻസിങ്, അറബിക്, മലയാളം, മൾട്ടിമീഡിയ, ഫ്രഞ്ച്, കെമിസ്ട്രി ഗെസ്റ്റ് അധ്യാപക ഒഴിവിലേക്ക് 30 വരെ അപേക്ഷിക്കാം. [email protected]. 9495290001
ഇന്ന്
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത
∙ കന്യാകുമാരി തീരത്ത് കടലാക്രമണത്തിനു സാധ്യത
∙ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു വിലക്കില്ല
വൈദ്യുതി മുടങ്ങും
∙പൂക്കോട്ടുംപാടം സെക്ഷൻ പരിധിയിലെ മാമ്പറ്റ, മണ്ണാത്തിപ്പൊയിൽ, പറമ്പ, ആനക്കോട്, ചുള്ളിയോട്, ഉണ്ണികുളം, ഏലക്കല്ല്, എള്ളുപറമ്പ്, കൽച്ചിറ, ഗേറ്റ്, മേലേപീടിക ഭാഗങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
∙ കരുളായി സെക്ഷനിലെ കാരക്കുളം ട്രാൻഫോമറിന്റെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
പൊന്നാനി 110 കെവി സബ്സ്റ്റേഷൻ പരിധിയിൽ ട്രാൻസ്ഫോമർ ശേഷി ഉയർത്തുന്നതുമായി ബന്ധപ്പെട്ടുള്ള നിർമാണം നടക്കുന്നതിനാൽ ഇന്നു മുതൽ 29 വരെ ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കും.