വിദ്യാർഥിനിയുടെ ചികിത്സയ്ക്ക് പണം കണ്ടെത്താൻ കാരുണ്യവഴിയിൽ പാട്ടുവണ്ടിയുടെ യാത്ര
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആനമങ്ങാട് ∙ 13 വയസ്സുകാരിയുടെ ചികിത്സയ്ക്ക് പണം കണ്ടെത്താൻ സ്നേഹ ജാലകം കൂട്ടായ്മ വഴി സമാഹരിച്ചത് 70,000 രൂപ. ആനമങ്ങാട് ജിഎച്ച്എസ്എസിലെ എട്ടാം ക്ലാസിൽ പഠിക്കുന്ന സി.അനന്യ ഗുരുതരമായ രോഗം ബാധിച്ച് എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലാണ്. എഫ്ഐആർഇഎസ് എന്ന അസുഖമാണ് കുട്ടിക്ക് ഉള്ളതെന്ന് ഡോക്ടർമാർ അറിയിച്ചു. ലക്ഷങ്ങൾ ചികിത്സാ ചെലവ് വരും. ആനമങ്ങാട് പരിയാപുരത്തെ ചേരിയിൽ സുബ്രഹ്മണ്യന്റെ മകളാണ് അനന്യ.
പാട്ടുവണ്ടിയുമായി ആലിപ്പറമ്പ്, അങ്ങാടിപ്പുറം പഞ്ചായത്തുകളിലും പെരിന്തൽമണ്ണ നഗരസഭയിലും പ്രയാണം നടത്തിയതോടെ 70,000 രൂപ സമാഹരിക്കാനായി ആനമങ്ങാട് ടൗണിൽ ചേർന്ന സമാപന യോഗത്തിൽ അനന്യയുടെ ചികിത്സാ ചെലവിലേക്ക് ഈ തുക നജീബ് കാന്തപുരം എംഎൽഎയെ ഏൽപിച്ചു.പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.അഫ്സൽ, സ്ഥിരസമിതി അധ്യക്ഷരായ ഹമീദ്, സി.എച്ച്.ഹംസക്കുട്ടി, ചെയർമാൻ പി.പീതാംബരൻ, ശശിധരൻ മണലായ, സന്തോഷ് കലാഗ്രാമം, ഇക്ബാൽ പുടവ, ഇക്ബാൽ വീട്ടിക്കാട്, ഗോവിന്ദൻ വീട്ടിക്കാട്, അഷ്റഫ് ശീലത്ത്, അഷ്റഫ് കിഴക്കൻ എന്നിവർ പ്രസംഗിച്ചു.