
മലപ്പുറം ജില്ലയിൽ ഇന്ന് (22-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ക്യാംപ് ഫോളോവർ
∙ മലബാർ സ്പെഷൽ പൊലീസ് ബറ്റാലിയനിൽ 59 ദിവസത്തേക്ക് കുക്ക്, സ്വീപ്പർ, ബാർബർ, വാട്ടർ കാരിയർ, ധോബി എന്നീ വിഭാഗങ്ങളിലേക്ക് ക്യാംപ് ഫോളോവർമാരെ നിയമിക്കുന്നു. 26ന് രാവിലെ 11ന് മലപ്പുറം എംഎസ്പി ആസ്ഥാനത്ത് പ്രായോഗിക പരീക്ഷയും അഭിമുഖവും. തൊഴിൽ പരിചയം ഉള്ളവർക്ക് മുൻഗണന. 04832734921.
അധ്യാപക ഒഴിവ്
∙ താനൂർ സിഎച്ച്എംകെഎം ഗവ. കോളജിൽ മലയാളം, ഹിന്ദി, ഇംഗ്ലിഷ്, കൊമേഴ്സ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ, ബിസിനസ് അഡ്മിനിസ്ട്രേഷൻ, മാത്തമാറ്റിക്സ്, ഇലക്ട്രോണിക്സ് വിഭാഗത്തിൽ അതിഥി അധ്യാപകരുടെ ചുരുക്കപ്പട്ടിക തയാറാക്കുന്നതിനുള്ള അപേക്ഷകൾ ക്ഷണിച്ചു. മേയ് 7ന് വൈകിട്ട് അഞ്ചിന് അകം അപേക്ഷിക്കണം. ബയോഡേറ്റയുടെ മാതൃക https://gctanur.ac.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. 0494 2582800, 9188900200.
സെക്യൂരിറ്റി ഓഫിസർ
∙ കാലിക്കറ്റ് സർവകലാശാലാ അസി. സെക്യൂരിറ്റി ഓഫിസർ (കരാർ) നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർക്ക് ജനുവരി 1ന് 45 വയസ്സു കവിയാൻ പാടില്ല. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ. www.uoc.ac.in
പ്രതിഷ്ഠാ ദിനാഘോഷം
എടപ്പാൾ ∙ പെരുമ്പറമ്പ് മൂകാംബിക ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനാഘോഷവും പൊങ്കാല സമർപ്പണവും മേയ് ഒന്നിനു നടക്കും. ഗണപതിഹോമം, കലശപൂജകൾ, കലശം ആടൽ, ഉപദേവൻമാർക്ക് കലശം എന്നിവ നടക്കും. തുടർന്നു പൊങ്കാല സമർപ്പണവും എഴുന്നള്ളിപ്പ്, പ്രസാദ ഊട്ട്, ചുറ്റുവിളക്ക്, ഭക്തി ഗാനമേള എന്നിവയും ഉണ്ടാകും. തന്ത്രി അഴകത്ത്മന പ്രകാശൻ നമ്പൂതിരി, മേൽശാന്തി ബാബു നാരായണൻ എന്നിവർ കാർമികത്വം വഹിക്കും.
ഭഗവതിയാട്ട്
താനൂർ ∙ ഒഴൂർ എരനെല്ലൂർ കൊണ്ടാരം കുളങ്ങര തണ്ണീർ ഭഗവതി ക്ഷേത്രത്തിലെ ഭഗവതിയാട്ട് ഉത്സവം രണ്ടാം ദിവസമായ ഇന്ന് 5ന് ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. 6ന് ഉഷപൂജ, ഉച്ചയ്ക്ക് 12ന് സമൂഹസദ്യ, 3ന് ആട്ട് കൊള്ളൽ, 6ന് ക്ഷേത്രം തന്ത്രി കല്ലൂർമനക്കൽ ശ്രീകുമാർ നമ്പൂതിരിയുടെ കാർമികത്വത്തിൽ ഭഗവതിസേവ, 7ന് തിടമ്പ് എഴുന്നള്ളത്ത്, 8ന് കൊടിവരവുകൾ, 10ന് തായമ്പക, പുലർച്ചെ 2ന് കനലാട്ടം, 4ന് താലപ്പൊലി എഴുന്നള്ളത്ത് എന്നിവ നടക്കും.
വുഷു ചാംപ്യൻഷിപ് പെരിന്തൽമണ്ണയിൽ
പെരിന്തൽമണ്ണ∙ 34–ാമത് ജില്ലാ സബ് ജൂനിയർ, സീനിയർ വുഷു ചാംപ്യൻഷിപ് 27, 28 തീയതികളിൽ പെരിന്തൽമണ്ണ വഴിപ്പാറ അൽ ഫത്താഹ് സ്കൂളിൽ നടക്കും. 25ന് വൈകിട്ട് 5നു മുൻപായി അംഗീകൃത ക്ലബ്ബുകൾ മുഖേന അപേക്ഷിക്കണം. 9995738540.