ബാബുവിനും വൈഷ്ണവിനും യോഗ നൽകിയത് സ്വർണയോഗം
എടരിക്കോട് ∙ നിത്യവും പരിശീലിക്കുന്ന യോഗാസനത്തിലൂടെ ബാബുവും മകൻ വൈഷ്ണവും മാറിയത് രാജ്യാന്തര താരങ്ങളായി. നേപ്പാളിൽ രാജ്യാന്തര ഒളിംപിക്സ് കമ്മിറ്റിക്കു കീഴിൽ ഏപ്രിലിൽ നടന്ന ഇൻഡോ-നേപ്പാൾ രാജ്യാന്തര യോഗാസനാ ചാംപ്യൻഷിപ്പിൽ ഇരുവരും സ്വർണ മെഡൽ നേടി. കുറ്റിപ്പാല സ്വദേശി പാടഞ്ചേരി ബാബുവും മകൻ വൈഷ്ണവുമാണ് ഈ മിന്നും താരങ്ങൾ.
ബാബു മാസ്റ്റേഴ്സ് വിഭാഗത്തിലും വൈഷ്ണവ് സീനിയർ ബോയ്സ് വിഭാഗത്തിലുമാണ് മ നേട്ടം കൊയ്തത്. ബാബുവാണ് വൈഷ്ണവിന്റെ യോഗാ പരിശീലകൻ.
വീട്ടിലാണു പരിശീലനം. കോട്ടയ്ക്കൽ വൈദ്യരത്നം പി.എസ്.വാരിയർ ആയുർവേദ കോളജിലെ ക്ലിനിക്കൽ യോഗ, കേരള സ്റ്റേറ്റ് റിസോഴ്സ് സെന്റർ എന്നിവയിൽനിന്ന് യോഗ ഡിപ്ലോമയും പാട്യാലയിലെ സ്പോർട്സ് അക്കാദമി ഓഫ് ഇന്ത്യയിൽനിന്ന് യോഗാ നാഷനൽ സർട്ടിഫിക്കറ്റും ബാബു നേടിയിട്ടുണ്ട്.
കൊപ്പം പ്രമോദാണ് ഗുരു. 10 വർഷമായി ബാബു യോഗയിൽ പരിശീലനം തുടങ്ങിയിട്ട്.
വിവിധ ചാംപ്യൻഷിപ്പിൽ സ്പോർട്സ് യോഗയിൽ 5 വർഷമായി മത്സരിക്കുന്നു. കല്ലിങ്ങൽപറമ്പ് എംഎസ്എം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ് വൈഷ്ണവ്.
കഴിഞ്ഞ സ്കൂൾ അത്ലറ്റിക്സിൽ 3000 മീറ്റർ ഓട്ടമത്സരത്തിൽ ജില്ലയിൽ സ്വർണവും സംസ്ഥാനത്ത് ആറാം സ്ഥാനവും വൈഷ്ണവ് സ്വന്തമാക്കിയിരുന്നു. കല്ലിങ്ങൽപറമ്പ് എംഎസ്എം എച്ച്എസ്എസിലെ കായികാധ്യാപകനായ ഉബൈദാണ് പരിശീലകൻ.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]