
ട്രാഫിക് സ്റ്റിക്കുകളും ഇടിച്ചു തെറിപ്പിച്ച് ആറുവരിപ്പാതയിലൂടെ വാഹനങ്ങൾ പറക്കുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേഞ്ഞിപ്പലം ∙ ചേലേമ്പ്രയ്ക്ക് സമീപം മലപ്പുറം ജില്ലാ അതിർത്തിയിലെ നിസരി ജംക്ഷനിൽ ആറുവരിപ്പാതയിൽ ട്രാഫിക് സ്റ്റിക്കുകൾ വാഹനങ്ങൾ ഇടിച്ച് കൂട്ടത്തോടെ ഒടിഞ്ഞു. സർവീസ് റോഡിൽനിന്ന് തൃശൂർ ഭാഗത്തേക്കുള്ള പ്രവേശനവഴിയിലെ ട്രാക്കുകളിലും കോഴിക്കോട് ദിശയിലെ ട്രാക്കുകളിൽനിന്ന് സർവീസ് റോഡിലേക്കുള്ള വഴിക്കു സമീപവും സ്ഥാപിച്ച സ്റ്റിക്കുകളാണ് ഒടിഞ്ഞത്. ആദ്യം ചില സ്റ്റിക്കുകൾ ഒടിഞ്ഞപ്പോൾ എല്ലാ സ്റ്റിക്കുകളും കയറിൽ ബന്ധിപ്പിച്ച് നിർത്തുകയായിരുന്നു. അതിൽ പിന്നെ കൂടുതൽ സ്റ്റിക്കുകൾ ഒടിഞ്ഞു.
റിഫ്ലക്ടറുകൾ ഘടിപ്പിച്ച സ്റ്റിക്കുകളാണ് ട്രാക്കിൽ ഉറപ്പിച്ച് ദിവസങ്ങൾക്കകം നിലംപൊത്തിയത്. വാഹന ഡ്രൈവർമാർക്ക് ദൂരെ നിന്നേ കാണാവുന്ന പാകത്തിലാണ് സ്റ്റിക്കുകൾ. രാത്രിയിൽ മിന്നിത്തിളങ്ങാൻ റിഫ്ലക്ടറുകളുമുണ്ട്. സിസിടിവി ക്യാമറകൾ സ്ഥാപിക്കും മുൻപ് സ്റ്റിക്കുകളിൽ ഇടിച്ചതിനാൽ വാഹന ഉടമകളെ കണ്ടെത്താനാകില്ല. സിസിടിവി ക്യാമറ വൈകാതെ സ്ഥാപിക്കും.