
മലപ്പുറം ജില്ലയിൽ ഇന്ന് (21-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മെഡിക്കൽ ക്യാംപ്
താനൂർ ∙ ഫെഡറൽ ബാങ്ക് ശാഖ ഒന്നാം വാർഷികത്തിന്റെ ഭാഗമായി തിരൂർ ശിഹാബ് തങ്ങൾ ആശുപത്രിയുമായി സഹകരിച്ചു മെഡിക്കൽ ക്യാംപ് നടത്തി. മുനിസിപ്പൽ കൗൺസിലർ സി.കെ.എം.ബഷീർ ഉദ്ഘാടനം ചെയ്തു. റീജനൽ ഹെഡ് എം.എസ്.സിയാദ് ആധ്യക്ഷ്യം വഹിച്ചു.
താനൂർ ∙ വെള്ളിയാമ്പുറം കലാവേദിയും കോഴിക്കോട് മേയ്ത്ര ആശുപത്രിയും ചേർന്ന് വെള്ളിയാമ്പുറം എഎംഎൽപി സ്കൂളിൽ 27ന് മെഡിക്കൽ ക്യാംപ് നടത്തും. 9645962186.
ഗ്രാമ വിഹാർ പദ്ധതി
മലപ്പുറം∙ ജില്ലയിലെ ഹോംസ്റ്റേ ടൂറിസം സാധ്യതകളെ വിപുലമാക്കുന്നതിന്റെ ഭാഗമായി കേരള ഹോംസ്റ്റേ ആൻഡ് ടൂറിസം സൊസൈറ്റിയും (ഹാറ്റ്സ്) നബാർഡും ചേർന്നു നടപ്പാക്കുന്ന ഗ്രാമ വിഹാർ പദ്ധതിയിൽ ചേരുന്നതിന് 25ന് വൈകിട്ട് അഞ്ചു വരെ അപേക്ഷിക്കാം.
വിവരങ്ങൾക്ക്: 9745860353.
ഫുട്ബോൾ
∙മുതീരി എംഎസ്സി ഫുട്ബോൾ: എരഞ്ഞാംപൊയിൽ ഷൈനിങ് സ്റ്റാർ– ചെറുവട്ടി യുവധാര (1–0). ഇന്ന് കാരയിൽ കൈരളി–ചേരിപ്പറമ്പ് ബറ്റാലിയൻ.
കാലാവസ്ഥ
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കു സാധ്യത
∙ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല
വൈദ്യുതി മുടങ്ങും
∙പൂക്കോട്ടുംപാടം സെക്ഷൻ പരിധിയിൽ ഇന്ന് 8 മുതൽ 5 വരെ പൊട്ടിക്കല്ല്, ഒളർവട്ടം, ആന്റണിക്കാട്, കുണ്ടിലട്ടി, TK കോളനി, പൂന്തോട്ടക്കടവ് എന്നീ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും.