കെഎഐസി കാര്യാലയ വളപ്പിൽ നിന്ന് മരങ്ങൾ മുറിച്ചു നീക്കി; പരാതിയുമായി ബ്ലോക്ക് പഞ്ചായത്ത്
വണ്ടൂർ ∙ കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ (കെഎഐസി) കാര്യാലയ വളപ്പിൽ നിന്ന് 20ലേറെ വലിയ മരങ്ങൾ മുറിച്ചു നീക്കി. കാര്യാലയത്തിന്റെ കാലപ്പഴക്കമുള്ള കെട്ടിടത്തിനും വഴിക്കും ഭീഷണിയുള്ളതിനാലാണ് മരങ്ങൾ മുറിച്ചതെന്ന് അധികൃതർ പറഞ്ഞു.
അതേസമയം, ബ്ലോക്ക് പഞ്ചായത്ത് വളപ്പിൽ ഉടമസ്ഥ തർക്കം നിലവിലുള്ള സ്ഥലത്തുനിന്നാണ് ആരെയും അറിയിക്കാതെ മരങ്ങൾ മുറിച്ചതെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പ്രസിഡന്റ് വി.കെ.ഹസ്കർ ആമയൂർ പൊലീസിനും തദ്ദേശ വകുപ്പ് ജോയിന്റ് സെക്രട്ടറിക്കും പരാതി നൽകി. വണ്ടൂരിലെ അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ കാര്യാലയ വളപ്പിൽ നിന്ന് മുറിച്ചുമാറ്റിയ മരങ്ങൾ.
എന്നാൽ കെഎഐസിയുടെ സ്ഥലത്തുനിന്നും നടപടികൾ പൂർത്തിയാക്കി ക്വട്ടേഷൻ നൽകിയാണ് മരം മുറിച്ചതെന്നു അസിസ്റ്റന്റ് മാനേജർ കെ.പി.സുമേഷ് പറഞ്ഞു.
1970ൽ ഇപ്പോഴുള്ള 46 സെന്റ് സ്ഥലം കെഎഐസിയ്ക്ക് കൈമാറിയതാണ്. വർഷങ്ങളായി ഇവിടെ കാര്യാലയവും പണിപ്പുരയും പ്രവർത്തിക്കുന്നുണ്ട്.
കാലപ്പഴക്കമുള്ള കെട്ടിടത്തിന് ചോർച്ചയുണ്ട്. മുകളിൽ ഷീറ്റ് ഇട്ടിരിക്കുകയാണ്.
അതിന്റെ മുകളിൽ മരം വീണാൽ വലിയ അപകടം ഉണ്ടാവാൻ സാധ്യതയുണ്ട്. അതെല്ലാം ചൂണ്ടിക്കാണിച്ച് നൽകിയ അപേക്ഷയെ തുടർന്നാണ് മരങ്ങൾ മുറിക്കാൻ നടപടി ആയതെന്നും അസിസ്റ്റന്റ് മാനേജർ പറഞ്ഞു.
പാഴ് മരങ്ങളുടെ ഇനത്തിൽപ്പെട്ടവയാണ് മുറിച്ചതെന്നും പറയുന്നു. വണ്ടൂരിലെ അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ കാര്യാലയം.
ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിന്റെ വിവിധ വികസന പ്രവർത്തനങ്ങൾക്കായി ഈ സ്ഥലം തിരിച്ചുകിട്ടാൻ ബ്ലോക്ക് പഞ്ചായത്ത് നേരത്തെ മുതൽ ശ്രമിച്ചുവരുന്നുണ്ട്.
വകുപ്പ് തലങ്ങളിൽ ചർച്ചകളും നടന്നിരുന്നു. മുൻ ജില്ലാ കലക്ടർമാരും പ്രശ്നത്തിൽ ഇടപെട്ടിരുന്നു.
എന്നാൽ, നിയമപരമായി അനുവദിച്ചു കിട്ടിയ സ്ഥലത്തിൽ മറ്റാർക്കും അവകാശമില്ലെന്ന നിലപാടിലാണ് കെഎഐസി. അഗ്രോ മാർട്ട് ഉൾപ്പെടെ വിപണന കേന്ദ്രവും നേരത്തെ ഇവിടെ പരിഗണിച്ചിരുന്നു.
ബ്ലോക്ക് പഞ്ചായത്ത് അധികൃതർ പൊലീസിനും വകുപ്പിനും പരാതി നൽകിയതോടെ സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കും.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

