
മലപ്പുറം ജില്ലയിൽ ഇന്ന് (20-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഡിപ്ലോമ, പിജി കോഴ്സുകൾ
∙ ഇരിങ്ങാലക്കുട ഉണ്ണായി വാരിയർ സ്മാരക കലാനിലയത്തിൽ പിഎസ്സി അംഗീകൃത കഥകളി വേഷം, കഥകളി സംഗീതം, ചെണ്ട, മദ്ദളം, പുട്ടി – കോപ്പുപണി എന്നിവയിൽ ഡിപ്ലോമ കോഴ്സിലും പിജി കോഴ്സുകളിലും സ്കോളർഷിപ്പോടെ സൗജന്യമായി പഠിക്കാൻ അപേക്ഷിക്കാം. പട്ടികവിഭാഗങ്ങൾക്കു മുൻഗണന. സ്കൂൾ വിദ്യാഭ്യാസത്തിനുള്ള സൗകര്യവും ലഭ്യമാകും. മേയ് 15ന് അകം അപേക്ഷിക്കണം. 0480– 2822031.
ഭഗവതിയാട്ട് ഉത്സവം നാളെ മുതൽ
താനൂർ ∙ ഒഴൂർ എരനെല്ലൂർ കൊണ്ടാരംകുളങ്ങര തണ്ണീർ ഭഗവതി ക്ഷേത്രത്തിലെ ഭഗവതിയാട്ട് ഉത്സവം നാളെ മുതൽ 2 ദിവസങ്ങളിൽ നടക്കും. ആദ്യദിനം 8ന് കലവറ നിറയ്ക്കൽ, വൈകിട്ട് 6.30ന് പന്തൽ കാൽനാട്ട് കർമം, 7ന് കലാപരിപാടികൾ എന്നിവ നടക്കും. രണ്ടാംദിനം 5ന് ഗണപതി ഹോമം, 6ന് ഉഷപൂജ, ഉച്ചക്ക് 12ന് സമൂഹസദ്യ, 3ന് ആട്ട് കൊള്ളൽ, 6ന് ക്ഷേത്രം തന്ത്രി കല്ലൂർമനക്കൽ ശ്രീകുമാർ നമ്പൂതിരിയുടെ കാർമികത്വത്തിൽ ഭഗവതിസേവ, 7ന് തിടമ്പ് എഴുന്നള്ളത്ത്, 8ന് കൊടിവരവുകൾ, 10ന് തായമ്പക, പുലർച്ചെ 2ന് കനലാട്ടം, 4ന് താലപ്പൊലി എഴുന്നള്ളത്ത് എന്നിവ ഉണ്ടാകും.
ഉറൂസ് നാളെ
താനൂർ ∙ ഷെയ്ഖ് അബ്ദുറഹിമാൻ നഖ്ഷബന്ദി ഉറൂസ് നാളെ മഖാമിൽ നടക്കും. രാവിലെ കൂട്ടസിയാറത്തിന് സി.എം.അബ്ദുസമദ് ഫൈസി നേതൃത്വം നൽകും. തുടർന്ന് ഖത്തമുൽ ഖുർആൻ മജ്ലിസ്, മൗലീദ് പാരായണം എന്നിവയാണ്. ഉച്ചയ്ക്ക് പ്രാർഥനയ്ക്ക് സയ്യിദ് ഹുസൈൻ ജമലുല്ലൈലി കടലുണ്ടി, താനാളൂർ അബ്ദുമുസല്യാർ എന്നിവർ നേതൃത്വം നൽകും. ഷംസുദ്ദീൻ മുസല്യാർ തയ്യാല അനുസ്മരണ പ്രഭാഷണം നടത്തും. മുഹമ്മദ് മഖ്ദൂമി പൊന്നാനി, അബ്ദുസമദ് അഹ്സനി താനൂർ, അബ്ദുൽ ഖാദിർ ബാഖവി ഊരകം, സുലൈമാൻ സഖാഫി കൊടിഞ്ഞി എന്നിവർ പങ്കെടുക്കും. ഇന്ന് രാത്രി ശാദുലി ഹളറ നടക്കും.
സൗജന്യ മെഡിക്കൽ ക്യാംപ് 27ന്
നന്നമ്പ്ര ∙ വെള്ളിയാമ്പുറം കലാവേദിയും കോഴിക്കോട് മേയ്ത്ര ആശുപത്രിയും സംയുക്തമായി 27 ന് സൗജന്യ മെഡിക്കൽ ക്യാംപ് സംഘടിപ്പിക്കുന്നു. രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ വെള്ളിയാമ്പുറം എഎംഎൽപി സ്കൂളിൽ വച്ചാണ് പരിപാടി. മേയ്ത്ര ഹോസ്പിറ്റലിലെ ഡോക്ടർമാർ ക്യാംപിന് നേതൃത്വം നൽകും. റജിസ്ട്രേഷൻ. 9645962186, 9207702080.
അനുസ്മരണ സമ്മേളനം ഇന്ന്
തിരൂരങ്ങാടി ∙ സിപിഎം ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിപ്രഫ. പി.മമ്മദിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണ സമ്മേളനം ഇന്ന് വൈകിട്ട് 6.30 ന് തിരൂരങ്ങാടിയിൽ നടക്കും. ജില്ലാ സെക്രട്ടറി വി.പി.അനിൽ ഉദ്ഘാടനം ചെയ്യും. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫ്, ഡോ.കെ.ടി.ജലീൽ എംഎൽഎ, പ്രഫ.എം.എം.നാരായണൻ എന്നിവർ പങ്കെടുക്കും.
ഇടിമുഴിക്കൽ ഗാലക്സി ക്ലബ് ഓഫിസ് ഉദ്ഘാടനം ഇന്ന്
ചേലേമ്പ്ര ∙ ഇടിമുഴിക്കൽ ഗാലക്സി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഓഫിസ് ഉദ്ഘാടനം ഇന്ന് രാവിലെ 10ന് മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിക്കും. ക്ലബ് വാർഷികാഘോഷം, ജഴ്സി സമർപ്പണം, മോട്ടിവേഷൻ ക്ലാസ്, കുട്ടികളുടെ കലാ പരിപാടികൾ, ഗാനമേള എന്നിവ ഇതോടനുബന്ധിച്ച് നടത്തും. പി. അബ്ദുൽ ഹമീദ് എംഎൽഎ അധ്യക്ഷത വഹിക്കും.
വിവരാവകാശ പ്രവർത്തകരുടെ മാർച്ച് ഇന്ന്
മലപ്പുറം ∙ വിവരാവകാശ പ്രവർത്തകൻ കൊളത്തൂർ കൊക്കോട്ടിൽ ഹുസൈൻ ആശാരിക്കും കുടുംബത്തിനുമെതിരെയുണ്ടായ ആക്രമണങ്ങളിൽ കേസെടുക്കാൻ തയാറാകാത്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് വിവരാവകാശ പ്രവർത്തകർ ഇന്ന് വൈകിട്ട് 3ന് കൊളത്തൂർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് സംഘടിപ്പിക്കും. പൊലീസ് –റവന്യു ഉദ്യോഗസ്ഥ ഗൂഢാലോചനയാണ് ആക്രമണകാരണമെന്ന്ഹുസൈൻ ആശാരി, ശിഹാബുദ്ദീൻ പള്ളിക്കലകത്ത്, അബ്ദുൽ മൻസൂർ എന്നിവർ പറഞ്ഞു.
വിഷു സൗഹൃദസംഗമം ഇന്ന്
കോട്ടയ്ക്കൽ ∙ ചെനയ്ക്കൽ അബ്ദുൽ ഹമീദ് ഹൈദരി മദ്രസയിൽ ഇന്നു വിഷു സൗഹൃദസംഗമം നടക്കും. വൈകിട്ട് 4ന് എം.പി.അബ്ദുസ്സമദ് സമദാനി എംപി ഉദ്ഘാടനം ചെയ്യും. നടൻ വിനോദ് കോവൂർ മുഖ്യാതിഥിയാകും. സമദാനിയുടെ നേതൃത്വത്തിലാണ് വർഷങ്ങളായി ഓണം, വിഷു, പെരുന്നാൾ, ക്രിസ്മസ് തുടങ്ങിയ വേളകളിൽ സംഗമങ്ങൾ നടക്കുന്നത്.