
ആറുവരിപ്പാത: അക്ഷരം തെറ്റിയാൽ വഴിയും തെറ്റും; സ്ഥലനാമ ബോർഡുകളിൽ നിറയെ അക്ഷരത്തെറ്റുകൾ
കോട്ടയ്ക്കൽ∙ ആറുവരിപ്പാതയുടെ ഇരുവശങ്ങളിലെയും സർവീസ് റോഡിനു സമീപം സ്ഥാപിച്ച സ്ഥലനാമ ബോർഡുകളിൽ നിറയെ അക്ഷരത്തെറ്റുകൾ. മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലിഷിലുമാണു പേരുകൾ എഴുതിയിട്ടുള്ളത്. രണ്ടത്താണി പൂവൻചിനയ്ക്കു സമീപം സ്ഥാപിച്ച ബോർഡിൽ ‘പൂവൽച്ചിന’ എന്നാണ് എഴുതിയിട്ടുള്ളത്.
പൂവൻചിന എന്ന സ്ഥലം അന്വേഷിച്ചെത്തുന്നവർക്ക് ഇതു ആശയക്കുഴപ്പമുണ്ടാക്കും.
ആറുവരിപ്പാതയുടെ കുറുകെ സ്ഥാപിച്ച ബോർഡിലും പൂവൽച്ചിന എന്നാണ് എഴുതിയിട്ടുള്ളത്. കാടാമ്പുഴയിലേക്കുള്ള വഴിയിൽ വെട്ടിച്ചിറയിൽ സ്ഥാപിച്ച ബോർഡിൽ കാടാമ്പുഴ എന്നതു ഹിന്ദിയിൽ എഴുതിയതിലും അക്ഷരത്തെറ്റുണ്ട്. എന്നാൽ ഇംഗ്ലിഷിലെ സ്ഥലപ്പേരുകൾക്ക് തെറ്റുകളില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]