
അനീസ് വളർത്തുന്ന മാമ്പഴത്തിന് തേനിന്റെ രുചി, പൊന്നിന്റെ വില; മിയാസാക്കി മാമ്പഴവും വീടിന്റെ ടെറസിനു മുകളിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
എടവണ്ണപ്പാറ ∙ വില കൂടിയ മാമ്പഴങ്ങൾ സ്വന്തം വീട്ടുവളപ്പിൽ കൃഷി ചെയ്ത് ശ്രദ്ധേയനാവുകയാണ് എടവണ്ണപ്പാറ ഞാറ്റൂർ അപ്പാട്ട് വീട്ടിൽ മുഹമ്മദ് അനീസ്. ഒപ്പം ഏറ്റവും വില കൂടിയ മാമ്പഴമായ മിയാസാക്കി മാമ്പഴം (ജപ്പാൻ) വീടിന്റെ ടെറസിനു മുകളിൽ വളർത്തിയതിൽ ഫലങ്ങൾ പഴുത്തുതുടങ്ങിയ ത്രില്ലിലാണ് യുവാവ്. ലോകത്തിലെ ഏറ്റവും വിലകൂടിയ മാമ്പഴമാണ് ഇതെന്ന് പറയപ്പെടുന്നു. കഴിഞ്ഞ മഴക്കാലത്ത്, ആറു മാസം പ്രായമായ ചെടി തിരൂരിലെ നഴ്സറിയിൽനിന്നാണ് അനീസ് സ്വന്തമാക്കിയത്. ഒന്നര അടി വലിപ്പത്തിലുള്ള ചെടി ഒന്നിന് 1500 രൂപ നൽകിയാണ് വാങ്ങിയത്. പാകമായ ഒരു മാമ്പഴത്തിന് ഏകദേശം 300 മുതൽ 500-600 ഗ്രാം വരെ തൂക്കം വരും. തേനിന്റെ രൂചിയാണ് മാങ്ങയ്ക്ക്. രണ്ടു മുതൽ മൂന്ന് മാസം വരെയെടുക്കും പാകമാകാൻ.
ഇന്റീരിയർ ഡിസൈനറായി റിയാദിൽ ജോലി ചെയ്യുന്നതിനിടെയാണ് ലോകത്തിലെ പല ഭാഗത്തുനിന്നു വരുന്ന വ്യത്യസ്തമായ പഴങ്ങളുടെ രുചിയറിഞ്ഞത്. അത് പിന്നീട് നാട്ടിൽ കൃഷി ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കാൻ കാരണമായി. 2018ൽ നാട്ടിൽ 15 റംബുട്ടാൻ ചെടികൾ നട്ടതാണ് ആദ്യ കൃഷിയനുഭവം. 7 വർഷം കഴിഞ്ഞപ്പോഴേക്കും വീടിന്റെ ഒന്നര ഏക്കർ പരിസരത്ത് 40ൽ അധികം അപൂർവ പഴങ്ങൾ നട്ടുപിടിപ്പിച്ചു. വിദേശ, നാടൻ ഇനങ്ങൾ അടക്കം 35 ഇനം മാവുകൾ അനീസിന്റെ പറമ്പിലുണ്ട്. മാങ്കോസ്റ്റിൻ, റംബുട്ടാൻ, ലിച്ചി, മാജിക് ഫ്രൂട്ട്, ഡ്രാഗൺ തുടങ്ങി, 25,000 രൂപവരെ തൈയ്ക്കു വിലയുള്ള ബ്രസീലിയൻ മുന്തിരി വരെ കൃഷിയിടത്തിലുണ്ട്. മാവുകൾക്ക്, പഴങ്ങൾ പാകമാവുന്നതോടെ നെറ്റ് കെട്ടി സംരക്ഷണം നൽകണം. 3 മീറ്റർ ഇടവിട്ടാണ് കൃഷി ചെയ്യുന്നത്. അപൂർവ ഇനം പക്ഷികളെയും അനീസ് വളർത്തുന്നുന്നുണ്ട്.