
കാലിക്കറ്റ് ക്യാംപസ്: ആറുവരിപ്പാതയിലേക്ക് പ്രവേശനമില്ല; നടപ്പാലം പണിയാനുള്ള സ്ഥലം നൽകുന്നതിൽ നിലവിൽ തടസ്സം ഇല്ലെന്ന് വിസി
തേഞ്ഞിപ്പലം ∙ എൻഎച്ച് 66ൽ കാലിക്കറ്റ് സർവകലാശാലാ ക്യാംപസിൽപ്പെട്ട 2.25 കിലോമീറ്ററിൽ ഒരിടത്തും ആറുവരിപ്പാതയിലേക്കും തിരിച്ചും പ്രവേശനവഴി ഇല്ലാത്തത് ജനങ്ങളെ വലയ്ക്കുന്ന സാഹചര്യത്തിൽ പരിഹാരം തേടി സർവകലാശാല അധികൃതർ നാഷനൽ ഹൈവേ കേരള സർക്കിൾ അധികൃതരെ കാണുമെന്ന് വിസി ഡോ.
പി. രവീന്ദ്രൻ അറിയിച്ചു.
ക്യാംപസിലേക്ക് എൻഎച്ച് സർവീസ് റോഡ് വഴി എത്താൻ കഴിയാത്തവർക്ക് കിലോമീറ്ററുകൾ ചുറ്റി വേണം ക്യാംപസിൽ പ്രവേശിക്കാൻ. കോഹിനൂരിൽ എൻഎച്ചിനു മീതെ നടപ്പാലം പണിയാൻ ആവശ്യമായ സ്ഥലം യൂണിവേഴ്സിറ്റി ക്യാംപസിൽ നിന്ന് നൽകുന്നതിൽ നിലവിൽ തടസ്സം ഇല്ലെന്ന് വിസി പറഞ്ഞു.
എന്നാൽ എൻഎച്ച് അതോറിറ്റി ഇതിനായി ആവശ്യം ഉന്നയിച്ചിട്ടില്ല. കാലിക്കറ്റ് ക്യാംപസ് കവാടത്തിനു സമീപം എൻഎച്ചിന് മീതെ നടപ്പാലം വേണമെന്ന ആവശ്യം സംബന്ധിച്ച് ദേശീയപാത അതോറിറ്റിയിൽ നിന്ന് അനുകൂല തീരുമാനമൊന്നും ലഭിച്ചിട്ടില്ലെന്നും വിസി പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]