
രണ്ടാഴ്ചയായിട്ടും കണ്ണിൽപെട്ടില്ലേ?; ശുദ്ധജലം പാഴാകുന്നു,റോഡ് തകരുന്നു
മേലാറ്റൂർ∙ ജലനിധി പദ്ധതിയുടെ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു. ചോലക്കുളം എടയാറ്റൂർ റോഡിലെ കാട്ടുചിറയിലാണു സംഭവം.
രണ്ടാഴ്ചയായി ശുദ്ധജലം റോഡിലൂടെ പരന്നൊഴുകുകയാണ്. ജലസംഭരണിയിൽനിന്നു വിതരണ ലൈനിലേക്കു വരുന്ന പൈപ്പായതിനാൽ ദിവസവും അനേകം ലീറ്റർ ശുദ്ധജലമാണ് നഷ്ടപ്പെടുന്നത്. ഒരാഴ്ച മുൻപ് ചോർച്ചയടയ്ക്കാൻ ശ്രമം നടത്തിയിരുന്നങ്കിലും വിജയിച്ചില്ല.
ഇപ്പോൾ ചോർച്ചയുടെ വ്യാപ്തി വർധിച്ചതോടെ വീടുകളിൽ ആവശ്യത്തിനു വെള്ളം കിട്ടുന്നില്ല. ഉയർന്ന സ്ഥലങ്ങളിലേക്ക് വെള്ളമെത്തുന്നില്ലെന്നും ആക്ഷേപമുണ്ട്.
ദിവസവും പമ്പിങ് നടത്തുന്നുണ്ടങ്കിലും സംഭരണിയിലെ ജലം കാലിയാകുന്നതുവരെ ചോർച്ച തുടരുകയാണ്. ഇതുമൂലം റോഡും തകരുകയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]