
മലപ്പുറം ജില്ലയിൽ ഇന്ന് (17-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ലാബ് ടെക്നിഷ്യൻ
∙ അങ്ങാടിപ്പുറം കുടുംബാരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്നിഷ്യൻ, പാർട്ട്ടൈം സ്വീപ്പർ എന്നീ തസ്തികകളിലേക്ക് അഭിമുഖം 21ന് ഉച്ചയ്ക്ക് 2ന്.
കോഴ്സ്
∙ നാഷനൽ സർവീസ് സൊസൈറ്റി തുടർവിദ്യാഭ്യാസ പദ്ധതിയിൽ 6 മാസത്തെ ഡിപ്ലോമ ഇൻ കൗൺസലിങ് സൈക്കോളജി, സർട്ടിഫിക്കറ്റ് ഇൻ ഗൈഡൻസ് ഇൻ ലേണിങ് ഡിസബിലിറ്റി മാനേജ്മെന്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായപരിധിയില്ല. ഓൺലൈൻ–വിദൂര വിദ്യാഭ്യാസ രീതിയിൽ പൂർത്തിയാക്കാം. 8891273482.
ഫിസിയോതെറപ്പിസ്റ്റ്
∙ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിക്ക് സമീപമുള്ള പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ക്ലിനിക്കിൽ ഫിസിയോതെറപ്പിസ്റ്റിന്റെ (ബിപിടി) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അഭിമുഖം 19ന് രാവിലെ 10ന്. 9847228041.
പെരിന്തൽമണ്ണയിൽ വെൽനെസ് സെന്റർ ഇന്നു തുറക്കും
പെരിന്തൽമണ്ണ ∙ നഗരസഭ പുതിയ ഹെൽത്ത് ആൻഡ് വെൽനെസ് സെന്റർ തുടങ്ങുന്നു. മൂന്നാമത്തെ ഹെൽത്ത് ആൻഡ് വെൽനെസ് സെന്റർ നാരങ്ങകുണ്ട് ഏണിപ്പാറയിൽ ഇന്ന് വൈകിട്ട് 4ന് നഗരസഭാധ്യക്ഷൻ പി.ഷാജി ഉദ്ഘാടനം ചെയ്യും. കുന്നപ്പള്ളി മാമ്പ്രപ്പടിയിലും ജൂബിലി പ്രദേശത്ത് എംഇഎസ് സ്കൂളിന് സമീപത്തുമാണ് രണ്ട് സെന്ററുകൾ പ്രവർത്തിക്കുന്നത്. ഡോക്ടർ, നഴ്സ്, ഫാർമസിസ്റ്റ്, സപ്പോർട്ടിങ് സ്റ്റാഫ് എന്നിവരുടെ സേവനം ദിവസവും 6 മണിക്കൂർ സെന്ററുകളിൽ ലഭ്യമാക്കുന്നുണ്ട്.
ഗതാഗതം നിരോധിച്ചു
∙ വളാഞ്ചേരി കാട്ടിപ്പരുത്തി പറളിപ്പാടം പാലം പുതുക്കിപ്പണിയുന്നതിനാൽ 19 മുതൽ ഇതുവഴി വാഹന ഗതാഗതം അനിശ്ചിത കാലത്തേക്ക് നിരോധിച്ചതായി നഗരസഭ സെക്രട്ടറി അറിയിച്ചു.
ഗതാഗതനിയന്ത്രണം
∙ കിഫ്ബി പദ്ധതിയിൽ നഗരസഭയിലേക്കുള്ള കുടിവെള്ള പൈപ്ലൈൻ നിർമിക്കുന്നതിന്റെ ഭാഗമായി താനാളൂർ ഒഴൂർ പാണ്ടിമുറ്റം റോഡിൽ ഭാഗികമായി വാഹന ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയതായി ബന്ധപ്പെട്ടവർ അറിയിച്ചു.
∙ ചമ്രവട്ടം പാലം അപ്രോച്ച് റോഡിൽ ഇന്റർലോക്ക് വിരിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ ഇന്നു മുതൽ പ്രവൃത്തി തീരുന്നതു വരെ വാഹനങ്ങൾക്ക് നിയന്ത്രണം ഉണ്ടായിരിക്കും. വലിയ വാഹനങ്ങൾ ബിപി അങ്ങാടിയിൽ നിന്ന് കുറ്റിപ്പുറം വഴി പോകേണ്ടതാണ്.
വേനൽത്തുമ്പി പരിശീലന ക്യാംപ്
വളാഞ്ചേരി ∙ വേനൽത്തുമ്പി ഏരിയ പരിശീലന ക്യാംപ് എടയൂർ നോർത്ത് എഎംഎൽപി സ്കൂളിൽ നാടക പ്രവർത്തകൻ പാർഥസാരഥി ഉദ്ഘാടനം ചെയ്തു. ബാലസംഘം ഏരിയ പ്രസിഡന്റ് കെ.ഷിത ആധ്യക്ഷ്യം വഹിച്ചു. ഏരിയ കൺവീനർ കെ.നാരായണൻ, സംസ്ഥാന ജോയിന്റ് കൺവീനർ സി.വിജയകുമാർ, പി.കെ.അമ്പിളി, പി.അർജുൻ, രതീഷ്, സിദ്ധാർഥ്, എം.അക്ഷയ് എന്നിവർ പ്രസംഗിച്ചു. ക്യാംപ് 5 ദിവസം നീളും.
ഉത്സവത്തിന് ഇന്നു തുടക്കം
വളാഞ്ചേരി ∙ ഇരിമ്പിളിയം കണക്കർകാവ് ഉത്സവത്തിന് ഇന്നു തുടക്കം. നാളെ കാളവേലയും താലപ്പൊലിയും. കെട്ടുകാഴ്ചകളും ദേശവരവുകളുമായി വർണാഭമായ പരിപാടികളാണ് ഉത്സവത്തിന് ഒരുക്കിയിട്ടുള്ളത്. ഇന്നു വൈകിട്ട് മേളസമേതം വിശേഷാൽ പൂജകളോടെ തുടക്കം.രാത്രി 7.30ന് വിജേഷ് വളാഞ്ചേരിയും സംഘവും അവതരിപ്പിക്കുന്ന തായമ്പക. രാത്രി 9ന് മായാജാല പ്രദർശനം. പുലർച്ചെ പള്ളിവേട്ട എഴുന്നള്ളിപ്പ്.നാളെ കാളവേല താലപ്പൊലി ആഘോഷം. രാവിലെ 8ന് കാരമ്പത്തൂർ സി.കെ.മണിയും സംഘവും അവതരിപ്പിക്കുന്ന മേളം. 9ന് ശുകപുരം രഞ്ജിത്ത് നേതൃത്വം നൽകുന്ന പാണ്ടിമേളസമേതം എഴുന്നള്ളിപ്പ്. 2ന് കടവല്ലൂർ പഞ്ചവാദ്യസംഘത്തിന്റെ പഞ്ചവാദ്യം. വൈകിട്ട് 4ന് തിറയും പൂതനും കാവു കയറും. 5ന് കാളവേല. 7.30 മുതൽ ദേശവരവുകൾ. 11ന് തായമ്പക.
ഉത്സവം ഇന്ന് സമാപിക്കും
കോട്ടപ്പടി ∙ മണ്ണൂർ ശിവക്ഷേത്രത്തിൽ പ്രതിഷ്ഠയ്ക്കു ശേഷം നടന്ന ഉത്സവം ഇന്നു സമാപിക്കും.