
വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമർശം രാഷ്ടീയ കേരളം എക്കാലവും ചർച്ചചെയ്യും: തുഷാർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നിലമ്പൂർ ∙ എസ്എൻഡിപി യോഗം ജനറൽ സെകട്ടറി വെള്ളാപ്പള്ളി നടേശന്റെ മലപ്പുറം പരാമർശം രാഷ്ടീയ കേരളം എക്കാലവും ചർച്ചചെയ്യുമെന്ന് ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി. ഭൂരിപക്ഷ ജനവിഭാഗം ന്യൂനപക്ഷങ്ങളാൽ മാത്രം ഭരിക്കപ്പെടുന്നത് ജനാധിപത്യമല്ലെന്നും തുഷാർ പറഞ്ഞു. എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജിന്റെ വിജയത്തിനായി വഴിക്കടവ്, മൂത്തേടം പഞ്ചായത്തുകളിൽ നടന്ന ബിഡിജെഎസ് കുടുംബ സംഗമങ്ങളിൽ സംസാരിക്കുകയായിരുന്നു.
വർഗീയതയും മതകൂട്ടായ്മയും ഇല്ലാത്തവരും ദേശീയതയും ഭരണഘടനയും സംരക്ഷിക്കുന്നവരുമായിരിക്കണം മലപ്പുറം ഭരിക്കേണ്ടത് എന്നാണ് വെള്ളാപ്പള്ളി പറഞ്ഞതിന്റെ സാരാംശം. എന്നാൽ എന്തിന് വൈകാരികമായി ലീഗുകാർ ഇത് ഏറ്റുപിടിച്ചു. മുസ്ലിം ലീഗ് എങ്ങിനെ ജനാധിപത്യ മതേതര പാർട്ടിയാകുമെന്നും തുഷാർ ചോദിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനൊപ്പമായിരുന്നു തുഷാർ വെള്ളാപ്പള്ളിയുടെ മണ്ഡല പര്യടനം. എൻഡിഎ സ്ഥാനാർഥിയെ വിജയിപ്പിച്ചാൽ മണ്ഡലത്തിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കാൻ അതിവേഗ പദ്ധതികൾ നടപ്പാക്കുമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
വഴിക്കടവ് പഞ്ചായത്തിലെ കവളപ്പൊയ്ക, മൂത്തടം പഞ്ചായത്തിലെ പാലാങ്കര എന്നിവിടങ്ങളിൽ നടന്ന കുടുംബയോഗങ്ങളിൽ ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് ഗിരീഷ് മേക്കാട്, സംസ്ഥാന ഉപാധ്യക്ഷൻമാരായ സിനിൽ മുണ്ടപ്പള്ളി, തമ്പി മേട്ടുതറ, ജനറൽ സെക്രട്ടറി പി.എസ് ജ്യോതിഷ്, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് തുടങ്ങിയവർ സംസാരിച്ചു.