
മഴയെ തോൽപിക്കും ആവേശ പ്രചാരണം; കുട ചൂടിയും മഴക്കോട്ടണിഞ്ഞും ഊർജിതസ്ക്വാഡ് പ്രവർത്തനം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
എടക്കര ∙ കോരിച്ചൊരിഞ്ഞ മഴയിലും ഒട്ടും ആവേശം ചോരാതെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി മുന്നണി പ്രവർത്തകർ. ഇന്നലെ രാവിലെ മുതൽ തുള്ളിമുറിയാതെ പെയ്ത മഴയായിരുന്നു.ഞായർ അവധി ദിവസമായതിനാൽ വീടുകളിൽ കൂടുതൽ വോട്ടർമാരെ കാണാമെന്നതിനാൽ മുന്നണി പ്രവർത്തകരെല്ലാം മഴ വകവയ്ക്കാതെയാണ് സ്ക്വാഡ് പ്രചാരണത്തിനിറങ്ങിയത്. കുട ചൂടിയും മഴക്കോട്ടണിഞ്ഞും ഓരോ മുന്നണികളും കൂടുതൽ പ്രവർത്തകരെ പങ്കെടുപ്പിച്ച് വീടുകൾ കയറിയിറങ്ങി. വീടുകളിൽ ചെന്ന് വോട്ടഭ്യർഥിച്ചതിനു പുറമേ ലഘുലേഖകളും വിതരണം ചെയ്തു. വൈകുന്നേരങ്ങളിൽ നടന്ന കുടുംബയോഗങ്ങളിലും മഴ പ്രശ്നമാക്കാതെ ആളുകളെത്തി. ഇനിയുള്ള 2 ദിവസങ്ങളിൽ പ്രചാരണം കൂടുതൽ സജീവമാക്കാനുള്ള തയാറെടുപ്പുകളും നടത്തിയിട്ടുണ്ട്. എടക്കര. വഴിക്കടവ്, പോത്തുകല്ല് പൊലീസ് സ്റ്റേഷൻ പരിധിയിൽ എടക്കര ടൗണിൽ മാത്രമാണ് കലാശക്കൊട്ട് നടത്തുന്നത്. ഇന്നലെ ചേർന്ന സർവകക്ഷി യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്.