
ദേശീയപാത നിർമാണത്തിന്റെ മറവിൽ വയൽ നികത്തൽ: കരാറുകാരുടെ ലോറി പിടിച്ചെടുത്തു
പൊന്നാനി ∙ ആറുവരിപ്പാത നിർമാണത്തിന്റെ മറവിൽ വയൽ നികത്തുന്നതിനിടെ കമ്പനിയായ കെഎൻആർസിഎല്ലിന്റെ ലോറി റവന്യു വകുപ്പ് പിടിച്ചെടുത്തു. ദേശീയപാത നിർമാണത്തിന്റെ മറവിൽ പുഴയോരവും വയലും നികത്തുന്നുവെന്ന ‘മനോരമ’ വാർത്തയ്ക്കു പിന്നാലെയാണ് റവന്യു വകുപ്പിന്റെ കർശന നടപടി.ഇൗഴുവത്തിരുത്തി മേഖലയിൽ വയൽ നികത്തുന്നതിനിടയിലാണ് നിർമാണ കമ്പനിയുടെ വലിയ ലോറി പിടിച്ചെടുത്തത്.
മണ്ണ് നിറച്ച ലോറി സിവിൽ സ്റ്റേഷന് മുൻപിലേക്കു മാറ്റി. പുതുപൊന്നാനി മേഖലയിൽ കെഎൻആർസിഎല്ലിന്റെ വലിയ ലോറിയിൽ കാഞ്ഞിരമുക്ക് പുഴയോരം നികത്തിയെടുക്കുന്നതിനെക്കുറിച്ച് മനോരമ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
പുഴയോരവും വയലും വൻ തോതിൽ നികത്തുന്നുണ്ട്. റോഡ് നിർമാണത്തിന്റെ പേരിൽ വിവിധ ഭാഗങ്ങളിൽ നിന്നായി കൊണ്ടുവരുന്ന ലോഡ് കണക്കിന് മണ്ണ് അനധികൃതമായി നികത്താൻ ഉപയോഗിക്കുകയാണ്.
ആറുവരിപ്പാതയുടെ നിർമാണവുമായുള്ള നാട്ടുകാരുടെ സഹകരണം ദുരുപയോഗം ചെയ്താണ് വൻതോതിലുള്ള നികത്തൽ നടക്കുന്നത്.വലിയ നികത്തൽ നടന്ന ഭാഗങ്ങളിൽ നാട്ടുകാർ ചോദ്യം ചെയ്തപ്പോൾ നിർമാണത്തിനാവശ്യമായ മണ്ണ് സ്റ്റോക്ക് ചെയ്യുകയാണെന്നും പദ്ധതി പ്രദേശങ്ങളിൽ നിന്നു നീക്കം ചെയ്യുന്ന മാലിന്യം നിറഞ്ഞ മണ്ണ് മാറ്റിയിടുകയാണെന്നുമൊക്കെയുള്ള ന്യായങ്ങളാണ് കരാറുകാർ പറയുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]