
ഹെൽത്തി കേരള മലപ്പുറം നഗരസഭാ പരിധിയിൽ ആരോഗ്യവകുപ്പ് പരിശോധന
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മലപ്പുറം ∙ ഹെൽത്തി കേരള ശുചിത്വ പദ്ധതിയുടെ ഭാഗമായി മലപ്പുറം നഗരസഭാ പരിധിയിൽ ആരോഗ്യവകുപ്പിന്റെ പരിശോധന.ചെറാട്ടുകുഴി, മേൽമുറി, വാറങ്കോട്, കിഴക്കേത്തല എന്നീ സ്ഥലങ്ങളിലെ ഹോട്ടൽ, കന്റീൻ, കേറ്ററിങ് യൂണിറ്റുകൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന.ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കു പൊതുജനാരോഗ്യ നിയമപ്രകാരം നോട്ടിസ് നൽകി. മലപ്പുറം താലൂക്ക് ആശുപത്രി സൂപ്രണ്ട് കെ.രാജഗോപാലന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഹെൽത്ത് ഇൻസ്പെക്ടർ പ്രമോജ്, ജെഎച്ച്ഐ ഫസീല എന്നിവർ പങ്കെടുത്തു.