
മലപ്പുറം ജില്ലയിൽ ഇന്ന് (16-05-2025); അറിയാൻ, ഓർക്കാൻ
അധ്യാപകർ
∙ തിരുനാവായ നവാമുകുന്ദ ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി കംപ്യൂട്ടർ സയൻസ്, ഇംഗ്ലിഷ്, അറബിക് ഒഴിവുകളിലേക്കുള്ള അഭിമുഖം 19നു രാവിലെ 11ന്. 9995904464.∙ പൊന്മുണ്ടം ഗവ.
ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി ഹിന്ദി, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി ഒഴിവുകളിലേക്കുള്ള അഭിമുഖം 22ന് രാവിലെ 9നും കൊമേഴ്സ്, ഹിസ്റ്ററി, ഇംഗ്ലിഷ്, മലയാളം, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, ഇക്കണോമിക്സ് അഭിമുഖം ഉച്ചയ്ക്ക് ഒന്നിനും നടക്കും. വൈലത്തൂർ അരിപ്പീടിയേങ്ങലിൽ പ്രവർത്തിക്കുന്ന ഹയർസെക്കൻഡറി വിഭാഗം ഓഫിസിൽ ഹാജരാകണം.∙ വൈരങ്കോട് കെഎംഎം ഹൈസ്കൂളിൽ ഐടി അധ്യാപകർ, നഴ്സറിയിൽ ആയ ഒഴിവുണ്ട്.
അഭിമുഖം 26ന് രാവിലെ 10ന്. 9447843732.∙ തവനൂർ കേളപ്പൻ സ്മാരക ഗവ.യുപി സ്കൂളിൽ എൽപിഎസ്ടി, യുപിഎസ്ടി, ജൂനിയർ അറബിക്, സംസ്കൃതം പാർട് ടൈം ഒഴിവിലേക്കുള്ള അഭിമുഖം നാളെ രാവിലെ 10.30ന്.∙ കുറ്റിപ്പുറം ഗവ.
ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി ഫിസിക്സ്, കെമിസ്ട്രി ഗണിതം, കംപ്യൂട്ടർ സയൻസ്, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ് അഭിമുഖം ഇന്ന് രാവിലെ 10നന്.∙ ചെട്ടിയാൻകിണർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അറബിക്, മലയാളം അധ്യാപകരുടെ ഒഴിവിലേക്കുള്ള അഭിമുഖം ഇന്നു രാവിലെ 10നു നടക്കും.
ഓവർസീയർ
∙ വെളിയങ്കോട് പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിലേക്ക് 2 ഓവർസീയറുടെ താൽക്കാലിക ഒഴിവ്. അഭിമുഖം 22ന് രാവിലെ 10.30ന് പഞ്ചായത്ത് ഓഫിസിൽ.
സ്വീപ്പർ
∙ നിറമരുതൂർ പഞ്ചായത്ത് തേവർകടപ്പുറം കുടുംബാരോഗ്യ കേന്ദ്രത്തിൽ പാർട്ടൈം സ്വീപ്പർ ഒഴിവുണ്ട്. അഭിമുഖം നാളെ രാവിലെ 10ന്.
വൈദ്യുതിമുടക്കം
∙ പരപ്പനങ്ങാടി 110 കെവി സബ്സ്റ്റേഷനിൽ വാർഷിക അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നാളെ രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ കോർട്ട് റോഡ്, അരിയല്ലൂർ, തൃക്കുളം, ചുഴലി ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]