
രാഹുലും ഷാഫിയും രാഷ്ട്രീയം നിർത്തി കോമഡി സിനിമയിൽ അഭിനയിക്കണം: എ.പി.അബ്ദുല്ലക്കുട്ടി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നിലമ്പൂർ ∙ കോൺഗ്രസ് നേതാക്കളായ രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും രാഷ്ട്രീയം നിർത്തി കോമഡി സിനിമയിൽ അഭിനയിക്കുന്നതാണ് നല്ലതെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി. നിലമ്പൂരിലെ ഇവരുടെ വാഹനം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നാടകമാണ് യുവനേതാക്കൾ നടത്തിയത്. പരിശോധന തിരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരമാണ്. നിലമ്പൂരിൽ ബിജെപിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമുണ്ട്. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട ചോദ്യത്തിന് ‘നേട്ടവും കോട്ടവും ഏറ്റെടുക്കാൻ ഞങ്ങൾ തയ്യാറാണ്’ എന്നായിരുന്നു അബ്ദുല്ലക്കുട്ടിയുടെ മറുപടി.
എൽഡിഎഫ് സ്ഥാനാർത്ഥി സ്വരാജ് പിഡിപിയെ ന്യായീകരിക്കുകയാണ്. സ്വരാജ് എസ്എഫ്ഐയിൽ ഉള്ളപ്പോഴല്ലേ സക്കീറിനെയും വാപ്പയെയും വെട്ടിക്കൊന്നത്. സഹിഷ്ണുത പ്രോത്സാഹിപ്പിച്ച ആര്യാടൻ മുഹമ്മദിന്റെ മകൻ ഇന്ന് ജമാഅത്തിന്റെ വോട്ടിന് വേണ്ടി നടക്കുകയാണ്. ആര്യാടൻ ഷൗക്കത്തിനോട് ആര്യാടൻ മുഹമ്മദിന്റെ ആത്മാവ് പൊറുക്കില്ല. ഇസ്രയേൽ തെമ്മാടി രാജ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നു. പാകിസ്ഥാൻ തെമ്മാടി രാജ്യമാണെന്ന് പറയാൻ പിണറായിക്ക് ധൈര്യമുണ്ടോയെന്നും അബ്ദുള്ളക്കുട്ടി ചോദിച്ചു.