
മലപ്പുറം ജില്ലയിൽ ഇന്ന് (14-06-2025); അറിയാൻ, ഓർക്കാൻ
ഹൈസ്പീഡ് ഇന്റർനെറ്റിന് ഫ്രാഞ്ചൈസി തുടങ്ങാം
മലപ്പുറം ∙ കേന്ദ്രസർക്കാരിന്റെ ഭാരത് നെറ്റ് പദ്ധതി -3 പ്രകാരം ചേലേമ്പ്ര, വാഴയൂർ, ചെറുകാവ്, പുളിക്കൽ, മുതുവല്ലൂർ, പള്ളിക്കൽ, പുൽപറ്റ, പൂക്കോട്ടൂർ പഞ്ചായത്ത് പരിധികളിലെ വീടുകളിലും സ്ഥാപനങ്ങളിലുമായി ഹൈസ്പീഡ് ഇന്റർനെറ്റ് കണക്ഷൻ നൽകുന്ന ഫ്രാഞ്ചൈസി തുടങ്ങാൻ താൽപര്യമുള്ളവർക്ക് ബിഎസ്എൻഎൽ മുഖേന അപേക്ഷിക്കാം. https://fms.bsnl.in/partnerRegistration.jsp എന്ന പോർട്ടൽ വഴി റജിസ്ട്രേഷൻ നടത്താം.
സ്പോട്ട് റജിസ്ട്രേഷൻ 18ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ കൊണ്ടോട്ടി ബിഎസ്എൻഎൽ ഓഫിസിൽ നടക്കും. വിവരങ്ങൾക്ക്: 9188921556 (വാട്സാപ്).
അധ്യാപക ഒഴിവ്
∙ വെളിയങ്കോട് ഗവ.ഹയർസെക്കൻഡറി സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലിഷ് അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം 16ന് 10ന് സ്കൂളിൽ.
ഖനന പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണം
∙ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ എല്ലാ ഖനന പ്രവർത്തനങ്ങളും നിർത്തിവയ്ക്കണമെന്ന് ജിയോളജിസ്റ്റ് അറിയിച്ചു. വിദ്യാതീരം:ദത്തെടുക്കൽ പദ്ധതി
∙ രക്ഷിതാക്കൾ മരണപ്പെട്ടതോ രോഗബാധിതരായി കിടപ്പിലായതോ ആയ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഉന്നതവിദ്യാഭ്യാസം നൽകുന്ന സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ ദത്തെടുക്കൽ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
25ന് മുൻപ് പൊന്നാനി, വെട്ടം, പുറത്തൂർ, താനൂർ, പരപ്പനങ്ങാടി, നിലമ്പൂർ എന്നീ മത്സ്യഭവൻ ഓഫിസുകളിൽ അപേക്ഷ നൽകാം. 0494 266 6428.
വനിതാ കമ്മിഷൻ മെഗാ അദാലത്ത് 30ന്
∙ സംസ്ഥാന വനിതാ കമ്മിഷന്റെ മെഗാ അദാലത്ത് 30 ന് രാവിലെ 10ന് മലപ്പുറം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]