
ടൂറിസ്റ്റ് ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് അപകടം; നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ തകര്‍ന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
എടപ്പാള്‍ ∙ ടൂറിസ്റ്റ് ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചതിനിടയില്പ്പെട്ട് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ തകര്‍ന്നു. വെള്ളിയാഴ്ച രാവിലെ 11.30ന് സംസ്ഥാന പാതയിലെ കണ്ടനകം ബവ്റിജസ് കോര്‍പറേഷന്റെ വിദേശ മദ്യവില്പന കേന്ദ്രത്തിന് സമീപത്തായിരുന്നു അപകടം. പാലായില്‍ നിന്നും കൊട്ടിയൂരിലേക്ക് തീര്‍ഥാടകരുമായി പോകുകയായിരുന്ന ടൂറിസ്റ്റ് ബസും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസുമാണ് കൂട്ടിയിടിച്ചത്. അപകടത്തിനിടെ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ ഈ വാഹനങ്ങള്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല.