
ദേശീയപാത 66: തൃശൂർ ഭാഗത്തേക്കുള്ള സർവീസ് റോഡിൽ ആഴത്തിലുള്ള കുഴി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരൂരങ്ങാടി∙ ദേശീയപാതയിൽ സർവീസ് റോഡ് ഇടിഞ്ഞ് ആഴത്തിലുള്ള കുഴിയുണ്ടായി. എആർ നഗർ വികെ പടിയിൽ, കോഴിക്കോട് ഭാഗത്തുനിന്നും തൃശൂർ ഭാഗത്തേക്കുള്ള സർവീസ് റോഡിലാണു സംഭവം. ഇവിടെ, മുകളിലാണു സർവീസ് റോഡ്. മണ്ണെടുത്തു താഴ്ത്തിയ സ്ഥലത്തു കൂടിയാണ് ആറുവരിപ്പാത കടന്നുപോകുന്നത്. കഴിഞ്ഞ ദിവസം രാത്രി ചെറിയ രീതിയിൽ മണ്ണിടിഞ്ഞു കുഴിയുണ്ടായിരുന്നു. അതു ടാറിട്ട് അടയ്ക്കാൻ കരാർ കമ്പനി ശ്രമിച്ചിരുന്നു. എന്നാൽ രാവിലെയോടെ വലിയ തോതിൽ മണ്ണ് ഉള്ളിലേക്ക് ഇടിഞ്ഞു.
ഇതേ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം നിർത്തിവച്ചു. നേരത്തേ ഇവിടെ കിണർ ഉണ്ടായിരുന്നതായാണു പ്രദേശവാസികൾ പറയുന്നത്. ദേശീയപാത നിർമാണ കരാർ കമ്പനിയായ കെഎൻആർസിയുടെ നേതൃത്വത്തിൽ, കുഴിയിലെ മണ്ണു നീക്കം ചെയ്തു കോൺക്രീറ്റിട്ട് അടച്ചു. നേരത്തേ റോഡ് തകർന്ന കൂരിയാട്ടുനിന്നു രണ്ടര കിലോമീറ്റർ ദൂരെയാണ്, ഇപ്പോൾ റോഡ് ഇടിഞ്ഞ വികെ പടി. ഏതാനും ദിവസം മുൻപ് ഇതിനു തൊട്ടടുത്താണു റോഡും ഓവുപാലവും താഴ്ന്നതും.